വടകര: ലിങ്ക് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബസുകളുടെ ക്രമരഹിതമായ പാർക്കിംഗ് മൂലം രൂപപ്പെടുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടികൾ.
ഇത് വായിക്കൂ: വടകര ലിങ്ക് റോഡ് ബസ് സർവീസ് തർക്കം: വ്യാപാരികൾ വീണ്ടും തെരുവിൽ | Kadathanad Times
പുറപ്പെടുന്ന സമയത്തിന് 10 മിനിറ്റ് മുൻപ് മാത്രമേ ബസുകൾക്ക് പ്രവേശനം അനുവദിക്കൂ. ഒരേ സമയം പരമാവധി 10 ബസുകൾക്ക് മാത്രമായിരിക്കും പാർക്കിംഗ് അനുവദിക്കുക. ബസുകൾക്ക് അനുവദിച്ച സ്ഥലത്തിന് പുറകിലായി റോഡിന്‍റെ ഒരു വശത്ത് ചെറിയ വാഹനങ്ങൾക്ക് പാർക്കിംഗ് ക്രമീകരിക്കും.
ഇരുവശങ്ങളിലും വഴിതടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്‌താൽ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.
English Summary: Vadakara traffic police have introduced strict bus-parking regulations on Link Road
കടത്തനാട് ടൈംസ് ഇൽ നിങ്ങളുടെ നാട്ടിലെ വാർത്തകൾ അയക്കു WhatsApp link https://wa.link/hpgsvd number 956 77 91 888

Leave a Reply