കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയെ (29) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.
#slug-ozhikode-rural-district-police-office-onam-celebration-merin-joseph
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 23-ഓളം കേസുകളിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ 7 വർഷത്തിനിടെ 9 കേസുകളുമുണ്ട്. നിലവിൽ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ കേസിൽ തലശ്ശേരി സബ് ജയിലിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ.
#slug-operation-thoofan-thallassery-one-caught
സിറ്റി പോലീസ് കമ്മീഷണർ ശ്രീ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം വളപട്ടണം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Leave a Reply