ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ് അടച്ചു

കോഴിക്കോട് നല്ലളത്തു പ്രവർത്തിക്കുന്ന ആസാദ് ഫുഡ്‌സ് നിർമ്മാണ യൂണിറ്റിലെ Processing Area അതീവ വൃത്തിഹീനമായ നിലയിലാണ് കണ്ടെത്തിയത്. ചിലന്തിവല, എലിക്കാഷ്ഠം,ഉടഞ്ഞ ഗ്ലാസ് കുപ്പികൾ, കാലാവധി കഴിഞ്ഞതും പൊടി പിടിച്ചതുമായ കുപ്പികൾ, പൊടി പിടിച്ച കാർഡ്ബോർഡ് ബോക്സുകൾ, കാർട്ടണുകൾ, മാലിന്യ വസ്തുക്കൾ എന്നിവ നിർമ്മാണ മേഖലയിലുടനീളം ചിതറിക്കിടക്കുന്നതായി കണ്ടെത്തി. മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനുള്ള യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല.

ഉപ്പിലിട്ട മാങ്ങാ സൂക്ഷിക്കുന്ന ടാങ്കുകളിലും പരിസരത്തും എലിക്കാഷ്ഠം , പൊടിപടലങ്ങളും അഴുക്കും കാണപ്പെട്ടു. Synthetic Vinegar സൂക്ഷിച്ചിരുന്ന ടാങ്കുകളും അതീവ വൃത്തിഹീനമായ നിലയിലായിരുന്നു.

Rose Water നിർമ്മാണത്തിനായി ഉപയോഗിക്കുന്ന Rose Essence കുപ്പികളിൽ “Only for Industrial Use” എന്ന് രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തി. കൂടാതെ, അതേ എസൻസ് അഗർബത്തി, ഡിറ്റർജന്റുകൾ, കോസ്മെറ്റിക്സ് തുടങ്ങിയ വ്യാവസായിക ആവശ്യങ്ങൾക്കുള്ളതാണെന്ന് രേഖപ്പെടുത്തിയിരുന്നതും കണ്ടെത്തി.

Packing Area അതീവ വൃത്തിഹീനമായ നിലയിലായിരുന്നു. അഴുക്കും പൊടിയും മാലിന്യങ്ങളും നിറഞ്ഞ സാഹചര്യത്തിൽ പാക്കിംഗ് പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തി.

അസംസ്കൃത വസ്തുക്കളുടെയും പാക്കിംഗ് സാമഗ്രികളുടെയും Storage Area വൃത്തിഹീനവും അശുചിത്വപൂർണ്ണവുമായിരുന്നു. ഭക്ഷ്യവസ്തുക്കളും മറ്റ് വസ്തുക്കളും യാതൊരു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെ സൂക്ഷിച്ചിരുന്നതിനാൽ ഗുരുതരമായ Food Safety Hazard നിലനിൽക്കുന്നതായി ബോധ്യപ്പെട്ടു.

മൊത്തത്തിൽ നിർമ്മാണ യൂണിറ്റിലെ ശുചിത്വം, ഹൗസ് കീപ്പിംഗ്, മാലിന്യ സംസ്കരണം, അസംസ്കൃത വസ്തുക്കളുടെയും നിർമ്മിത ഉൽപ്പന്നങ്ങളുടെയും കൈകാര്യം എന്നിവ Food Safety and Standards (Licensing and Registration of Food Businesses) Regulations, 2011 – Schedule 4-ൽ നിർദേശിച്ചിട്ടുള്ള അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ നിലയിലാണെന്ന് കണ്ടെത്തിയതിനാൽ സ്ഥാപനം അടച്ചു. Follow Food Safety and Standards Authority of India


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *