സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി: വഴി ജന റാലിയിൽ അണിനിരന്ന് വടകര മേഖലയിലെ പ്രവർത്തകർ

സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് ചേരുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന “ബഹുജന റാലി”യിൽ കടത്തനാട്, വടകര മേഖലയിലെ ലോക്കൽ കമ്മിറ്റികളും അണിനിരക്കുമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു.

Read രമേശൻ പാലേരി അനുസ്മരണം സംഘടിപ്പിച്ചു and എം.ഡി.എം.എ കേസ്: പൊലീസിനെ കണ്ണടച്ച് വിശ്വസിക്കരുത്

സെപ്റ്റംബർ 15ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന റാലിയിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിലും റാലിയിലും പങ്കെടുക്കും.

പരിപാടിയുടെ സംഘാടക സമിതി ചെയർമാനായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസിനെയും ജനറൽ കൺവീനറായി ജില്ലാ സെക്രട്ടറി എം. മെഹബൂബിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

കടത്തനാട്, വടകര മേഖലയിലെ വിവിധ ലോക്കൽ കമ്മിറ്റികൾ പ്രവർത്തകരെ അണിനിരത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിവരികയാണെന്ന് കടത്തനാട് ടൈംസിന് ലഭിച്ച വിവരം.

കടത്തനാട് ടൈംസ് ഇൽ നിങ്ങളുടെ നാട്ടിലെ വാർത്തകൾ അയക്കു whatsapp link https://wa.link/hpgsvd number 956 77 91 888


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *