ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് 422 വിവാഹങ്ങള്‍; ഭക്തജന തിരക്ക്; പ്രത്യേക ദര്‍ശന ക്രമീകരണങ്ങള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വരാനിരിക്കുന്ന പ്രധാന വിവാഹ തീയതികളിലെ അഭൂതപൂര്‍വ്വമായ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ക്ഷേത്രത്തിലും ക്ഷേത്രനഗരിയിലും ഭക്തരുടെ സുരക്ഷയ്ക്കായി അധിക പൊലീസിനെ വിന്യസിക്കും. ഗുരുവായൂരിലേക്ക് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന വിവാഹ തീയതികള്‍:

  • ഓഗസ്റ്റ് 23, ഞായറാഴ്ച: 422 വിവാഹങ്ങള്‍ ശീട്ടാക്കിയിട്ടുണ്ട്.
  • ഓഗസ്റ്റ് 30, ഞായറാഴ്ച: 338 വിവാഹങ്ങള്‍.
  • സെപ്റ്റംബര്‍ 13, ഞായറാഴ്ച: 320 വിവാഹങ്ങള്‍.

പ്രത്യേക ക്രമീകരണങ്ങള്‍:

  • വിവാഹ സമയം: ഈ തീയതികളില്‍ വിവാഹ ചടങ്ങുകള്‍ പുലര്‍ച്ചെ 4 മണിക്ക് തന്നെ ആരംഭിക്കും.
  • കൂടുതല്‍ മണ്ഡപങ്ങള്‍: താലികെട്ടിനായി ക്ഷേത്ര കിഴക്കേ നടയില്‍ 6 മണ്ഡപങ്ങള്‍ സജ്ജമാക്കും. ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന ക്ഷേത്രം കോയ്മമാരുടെ എണ്ണം വര്‍ധിപ്പിക്കും. വിവാഹ മണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും.
  • ഗതാഗത നിയന്ത്രണം: ക്ഷേത്രം കിഴക്കേ നട പൂർണമായും വൺ വേ (One-way) ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
  • ടോക്കണ്‍ സമ്പ്രദായം: വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. ഊഴമെത്തുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല.

Read: ഇത്തവണ പൂക്കൾക്ക് വിപണിയിൽ പൊന്നുംവിലയാണ്

  • പ്രവേശന നിയന്ത്രണം: വധുവരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കു. చടങ്ങിനെത്തുന്നവരുടെ എണ്ണം കുടുംബാംഗങ്ങള്‍ പരമാവധി നിയന്ത്രിക്കണം.
  • ദര്‍ശന ക്രമീകരണം: ദര്‍ശനത്തിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.
  • സുരക്ഷാ ക്രമീകരണങ്ങള്‍: ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും സി സി ടി വി ക്യാമറകള്‍ വഴി 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കും. മഫ്ടിയിലും ക്ഷേത്രത്തിനകത്തും പൊലീസിനെ വിന്യസിക്കും.
  • പാർക്കിങ്ങ് നിയന്ത്രണം: ക്ഷേത്രം ഇന്നര്‍ റിംഗ്, ഔട്ടര്‍ റിങ്ങ് റോഡുകളില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. വാഹന പാര്‍ക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളില്‍ മാത്രം. ക്ഷേത്രപരിസരത്ത് ഭക്തജനക്കള്‍ക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. അടിയന്തിര സന്ദര്‍ഭത്തില്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വഴിയൊരുക്കും.

Onam related Articles

  1. ഓണത്തിന് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 KSRTC ബസ് സർവീസുകൾ
  2. കൺസ്യൂമർഫെഡ് സഹകരണ ഓണച്ചന്ത: ഓർക്കാട്ടേരിയിൽ ആഗസ്റ്റ് 17ന്
  3. ഓണം സ്പെഷ്യൽ ട്രെയിനുകൾ 2026: 112 സർവീസുകൾ; കോഴിക്കോട് വഴിയും നിരവധി ട്രെയിനുകൾ
  4. അത്തം മുതൽ തിരുവോണം വരെ കിറ്റുകൾ; കോഴിക്കോട് ബീച്ചിലും ഓണച്ചന്ത സജീവം

English Brief

  • Record Bookings: Guruvayur Temple has scheduled 422 weddings on August 23, along with over 300 bookings on August 30 and September 13.
  • Special Arrangements: Marriages will begin at 4:00 AM across 6 designated mandapams with strict limit of 24 attendees per wedding party.
  • Devotee Guidelines: One-way foot-traffic, restrictions on temple circumambulations, and strict parking bans on Ring Roads will be enforced. Unnecessary travel to Guruvayur on these dates is discouraged.

Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *