തിരുവനന്തപുരം: ഗർഭിണികളായ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി സമയത്ത് കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും (ചെരുപ്പ്) ധരിക്കാൻ അനുമതി നൽകി ഉത്തരവായി. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മുതലാണ് ഈ പരിഷ്കാരം പ്രാബല്യത്തിൽ വന്നത്. പോലീസ് ആസ്ഥാനത്തെ ഐ.ജി ഹർഷിത അട്ടല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻപ് സാധാരണ ഷർട്ടും പാന്‍റും ഇൻഷർട്ട് ചെയ്ത് ഷൂ ധരിച്ച് ഡ്യൂട്ടി ചെയ്യുന്നത് ഗർഭിണികളായ ഉദ്യോഗസ്ഥർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച് വനിതാ പോലീസുകാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് വിഷയം പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. കേരള പോലീസ് സ്റ്റാൻഡിങ് ഓർഡറുകൾ, പോലീസ് ആസ്ഥാനത്തിന്‍റെ മുൻ സർക്കുലറുകൾ, മറ്റ് സംസ്ഥാനങ്ങളിലെ സമാന ചട്ടങ്ങൾ എന്നിവ പരിശോധിച്ച ശേഷം സമിതിയുടെ ശുപാർശ പ്രകാരമാണ് പുതിയ ഉത്തരവ്.
In brief: Kerala Police has revised the uniform code for pregnant women officers, permitting khaki salwar kameez, a shawl, and sandals instead of the standard shirt-pants-shoes uniform, effective from Independence Day, August 15. IG Harshita Attalluri issued the order after a committee studied complaints from women officers and reviewed standing orders and comparable rules in other states.

Leave a Reply