തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നു മുതൽ സമഗ്രമായ മാറ്റം നിലവിൽ വരുന്നു. പോലീസ് സ്റ്റേഷൻ ഭരണത്തിന്റെ ചുമതല ഇനിമുതൽ സബ് ഇൻസ്പെക്ടർമാർ (S.I) ഏറ്റെടുക്കും. അതേസമയം, അതീവ പ്രാധാന്യമുള്ള 64 പോലീസ് സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ (Inspector/Circle Inspector) സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (SHO) തുടരും.
പോലീസിനെ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടുള്ള ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തലസ്ഥാനത്ത് നടക്കും.
Read : വടകര കടമേരി ആർ.എ.സി.എച്ച്.എസ്.എസിൽ വെർച്വൽ ടീച്ചർ ‘മാഷൂട്ടൻ’
കേരള പോലീസ് സംവിധാനത്തിൽ പോലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്നതാണ് ഈ കർമ്മപദ്ധതിയെന്നും, സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ നിർണ്ണായകമായ തീരുമാനമാണിതെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് പോലീസ് സ്റ്റേഷനുകളെ കേന്ദ്രീകരിച്ച് ഇത്തരമൊരു സമഗ്രമായ ഭരണപരിഷ്കാരം നടപ്പിലാക്കുന്നത്. പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ സേവനങ്ങൾ ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
- ശാസ്ത്രീയ അന്വേഷണം: കസ്റ്റഡി മർദ്ദനങ്ങളും അനധികൃത തടവുകളും പൂർണ്ണമായി ഒഴിവാക്കും. കേസ് അന്വേഷണങ്ങളിൽ ആധുനിക, ശാസ്ത്രീയ രീതികൾ നിർബന്ധമാക്കും.
- മാന്യമായ പെരുമാറ്റം: ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പോലീസുകാർ പൊതുജനങ്ങളോട് സൗമ്യമായും മാന്യമായും പെരുമാറുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശീലനം നൽകും.
- ജനമൈത്രി പദ്ധതി കൂടുതൽ ശക്തമാക്കും: വിജയകരമായി 20 വർഷം പിന്നിട്ട ‘ജനമൈത്രി സുരക്ഷാ പദ്ധതി’ കാലാനുസൃതമായി ആധുനികവൽക്കരിക്കും.
- സ്വതന്ത്ര വിലയിരുത്തൽ: സ്റ്റേഷനുകളുടെ പ്രവർത്തനത്തെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ (Feedbacks) ശേഖരിക്കുന്നതിന് ഡി.ഐ.ജിമാരുടെ (DIG) നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം നിലവിൽ വരും.
- ഡിജിറ്റൽ നിരീക്ഷണം: പരാതികളുടെ എണ്ണം, എഫ്.ഐ.ആർ (FIR) രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ ഡി.ജി.പി (DGP) നേരിട്ട് ഡിജിറ്റലായി തത്സമയം നിരീക്ഷിക്കും.
Read more : മണിയൂരിന്‍റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ തുടക്കം — ‘തികവ്’

Leave a Reply