വടകര: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ്) കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
Read: കാപ്പാട് തീരത്ത് സുനാമി മോക്ഡ്രിൽ: അപായ സൈറൺ മുഴങ്ങിയതോടെ ജാഗ്രതയിൽ ചേമഞ്ചേരി തീരദേശം
മുന്നറിയിപ്പിന്‍റെ ഭാഗമായി തീരപ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്‍റെ സൈറണുകൾ ഇന്ന് (18.08.2026) രാത്രി 9.15ന് മുഴങ്ങുന്നതാണ്. വടകര ഉൾപ്പെടെയുള്ള കോഴിക്കോട് ജില്ലയിലെ തീരമേഖലയിലും ജാഗ്രതാ നിർദേശം ബാധകമാണ്.
Read പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനും മരിച്ച നിലയിൽ
Read: എന്നും ഓണം, എന്നും പൂക്കളം, വടകര ഈ കുടുംബം കാത്തുസൂക്ഷിക്കുന്നത് 80 വർഷത്തെ പാരമ്പര്യം
തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് ജാഗ്രത പുലർത്തണം. അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് മാറി താമസിക്കാനും കടലിൽ പോകാതിരിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
In brief: INCOIS has issued a red alert for all of Kerala’s coastal districts due to strong wave activity and the kallakkadal (swell-surge coastal flooding) phenomenon. The KaWaCHaM warning system sirens are set to sound along the coast, including in Vadakara and other parts of Kozhikode district. Coastal residents and fishermen are advised to follow official instructions and avoid venturing into the sea.
Read: ഗർഭിണികളായ വനിതാ പോലീസുകാർക്ക് യൂണിഫോം പരിഷ്കരിച്ചു: ചട്ടം സ്വാതന്ത്ര്യദിനം മുതൽ പ്രാബല്യത്തിൽ
വടകര കോഴിക്കോട് തീരത്ത് കള്ളക്കടൽ റെഡ് അലർട്ട്; സൈറൺ മുന്നറിയിപ്പ്. Source : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Leave a Reply