നിശ്ചിത വരുമാനപരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 3-5 വർഷ തിരിച്ചടവ് കാലാവധിയിൽ 4-8 ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസ് ന് 5-7 ശതമാനം പലിശ നിരക്കിൽ നാല് കോടി രൂപ വരെ വായ്പ അനുവദിക്കും.
സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വത്തിനായി കേരള സർക്കാരിന്‍റെ കീഴിലുള്ള KSWDC (സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ) ലളിതമായ നടപടിക്രമങ്ങളിലൂടെ വ്യക്തിഗത, ഗ്രൂപ്പ്, വിദ്യാഭ്യാസ വായ്പകൾ നൽകുന്നു. ഇതുവരെ 42,000-ത്തിലധികം സ്ത്രീകൾക്കായി 658 കോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ട് കോർപ്പറേഷൻ.
സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജി കൾക്ക് 19 ലക്ഷം രൂപ വരെയും വായ്പ ലഭ്യമാക്കും. കൂടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16-നും 32-നും മധ്യേ പ്രായമുള്ള വനിതകൾക്ക് 5 വർഷ തിരിച്ചടവ് കാലാവധിയിൽ 3-8 ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വായ്പ നൽകുന്നത്.
Read more on :കോഴിക്കോട്ടെ ഹോട്ടലിൽ യുഎഇ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി
അപേക്ഷകൾ അക്ഷയ സെന്റർ/ഇന്റർനെറ്റ് സേവാകേന്ദ്രം മുഖേന www.mithrasoft.kswdc.org എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് റീജിയണൽ ഓഫീസ്: 0495-2766454, 9496015009.
KSWDC പ്രധാന വായ്പാ പദ്ധതികൾ – ഒറ്റനോട്ടത്തിൽ
| വായ്പാ വിഭാഗം | പ്രായപരിധി | പലിശ നിരക്ക് | തിരിച്ചടവ് കാലാവധി | വായ്പാ തുക / വിവരങ്ങൾ |
| വ്യക്തിഗത വായ്പ (Self Employment) | 18 – 55 | 4% – 8% | 3 – 5 വർഷം | വ്യക്തിഗത സംരംഭങ്ങൾക്ക് ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിൽ നൽകുന്നു. |
| മൈക്രോഫിനാൻസ് (CDS / SHG) | – | 5% – 7% | 2.5 – 3 വർഷം | CDS-കൾക്ക് ₹4 കോടി വരെയും, SHG-കൾക്ക് ₹19 ലക്ഷം വരെയും. |
| വിദ്യാഭ്യാസ വായ്പ (Education Loan) | 16 – 32 | 3% – 8% | 5 വർഷം | തൊഴിലധിഷ്ഠിത/ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്നു. |
| നോർക്ക വനിതാ മിത്ര (NORKA Vanitha Mithra) | 18 – 55 | – | – | വിദേശത്തുനിന്ന് തിരിച്ചെത്തിയ വനിതകൾക്ക് ₹30 ലക്ഷം വരെ. |
| ട്രാൻസ്‌ജെൻഡർ വായ്പ (Transgender Loan) | 18 – 55 | 3% | 5 വർഷം | വ്യക്തിഗത വായ്പ ₹3 ലക്ഷം, ഗ്രൂപ്പുകൾക്ക് ₹5 ലക്ഷം വരെ. |
പ്രധാന സവിശേഷതകൾ:
- സഹായ മാനദണ്ഡം: ഉദ്യോഗസ്ഥ ജാമ്യം അല്ലെങ്കിൽ വസ്തു ജാമ്യം അടിസ്ഥാനമാക്കിയാണ് വായ്പകൾ അനുവദിക്കുന്നത്.
- അപേക്ഷാ രീതി: അക്ഷയ കേന്ദ്രങ്ങൾ വഴിയോ www.mithrasoft.kswdc.org എന്ന പോർട്ടൽ വഴിയോ ഓൺ ലൈനായി അപേക്ഷിക്കാം.
- കോഴിക്കോട് ഓഫീസ് വിലാസം: രണ്ടാം നില, നിർമ്മൽ ആർക്കേഡ്, ബൈപാസ് റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട് – 673006.
- ബന്ധപ്പെടേണ്ട നമ്പർ (കോഴിക്കോട് ഓഫീസ്): 0495-2766454, 9496015009.
Read വടകര എടച്ചേരിയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു
Read ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ച് എയർടെൽ; 299-ന്‍റെ പ്ലാൻ ഇനിയില്ല
വടകര, നാദാപുരം, കുറ്റ്യാടി മേഖലയിലുള്ളവർക്ക് ഏറ്റവും അടുത്തുള്ള KSWDC സബ് ഓഫീസ് പേരാമ്പ്രയിലാണ്.
പേരാമ്പ്ര സബ് ഓഫീസ്
- വിലാസം: ICDS ഓഫീസിന് സമീപം, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, പേരാമ്പ്ര, കോഴിക്കോട് – 673525
- ഫോൺ: 0496-2996603, 9745133606

Leave a Reply