കുറ്റ്യാടി എം.എൽ.എയുടെ ഇടപെടൽ: കുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡിന് എഴുപത്തഞ്ച് ലക്ഷം അധിക തുക അനുവദിച്ചു
കുറ്റ്യാടി: കുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡിന് എഴുപത്തഞ്ച് ലക്ഷം രൂപ അധിക തുക അനുവദിച്ചു. റോഡ് പ്രവൃത്തിയുടെ മൂന്ന് റീച്ചുകൾക്കായാണ് പ്രത്യേക ഫണ്ട് അനുവദിച്ച് ഭരണാനുമതിയായി വെവ്വേറെ ഉത്തരവിറങ്ങിയത്. വിഷയം ഉന്നയിച്ച് ശ്രീ. പാറക്കൽ അബ്ദുല്ല എം.എൽ.എ പൊതുമരാമത്ത് മന്ത്രി ശ്രീ. പി.കെ ബഷീറുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.
Read : പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനും മരിച്ച നിലയിൽ
ചെയിനേജ് 4/450 – 4/800, 3/920 – 4/170, 2/000 – 2/420 റീച്ചുകളിലെ ഡ്രെയിനേജ് സംവിധാനങ്ങൾ ആധുനിക രീതിയിൽ മെച്ചപ്പെടുത്തുന്നതിനാണ് അധിക തുക അനുവദിച്ചത്. റോഡ് പ്രവൃത്തി വിലയിരുത്താനായി പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന സംഘം നേരത്തെ സ്ഥലം സന്ദർശിച്ചിരുന്നു. ഡ്രെയിനേജ് സംവിധാനങ്ങൾ ഫലപ്രദമായ രീതിയിൽ ക്രമീകരിക്കാനുള്ള ഫണ്ടിന്‍റെ പരിമിതി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എം.എൽ.എയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
എൽ.പി.ജി സബ്‌സിഡി മുടങ്ങുമോ?;ഓഗസ്റ്റ് 16-ന് മുൻപ് ഇ-കെ.വൈ.സി (e-KYC) പൂർത്തിയാക്കൂ
Read : ഇന്ത്യക്കാർക്ക് സൗജന്യ യുഎഇ വിസ: അബുദാബിയുടെ പുതിയ പദ്ധതി മലയാളികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം
അരൂർ, കോട്ടുമുക്ക് ടൗണുകളിലും പരിസര പ്രദേശങ്ങളിലും മഴക്കാലത്ത് റോഡിൽ വെള്ളം കയറുന്ന അവസ്ഥയുണ്ട്. എം.എൽ.എ ഈ വിഷയങ്ങൾ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് നടപടിയുണ്ടായത്.
Read more on : അത്തം മുതൽ തിരുവോണം വരെ കിറ്റുകൾ; കോഴിക്കോട് ബീച്ചിലും ഓണച്ചന്ത സജീവം

Leave a Reply