parakkal kuttyadi road fund inspection

കുറ്റ്യാടി മണ്ഡലത്തിൽ പത്ത് കോടി രൂപയുടെ പൊതുമരാമത്ത് റോഡ് പ്രവൃത്തികൾക്ക് ഭരണാനുമതി

കുറ്റ്യാടി: കുറ്റ്യാടി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡ് പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. 2026-27 ബജറ്റിലുൾപ്പെടുത്തിയ ആയഞ്ചേരി കമ്പനിപ്പീടിക കടമേരി തണ്ണീർ പന്തൽ റോഡ്, കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡ്, കുറ്റ്യാടി പള്ളി ഊരത്ത് റോഡ് എന്നീ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചത്. മൂന്ന് റോഡുകൾക്കുമായി പത്ത് കോടി രൂപയാണ് എസ്റ്റിമേറ്റ് തുക.

മണ്ഡലത്തിലെ പ്രവൃത്തികൾക്ക് വളരെ വേഗത്തിൽ ഭരണാനുമതി ലഭിച്ചത് പ്രവൃത്തി പെട്ടെന്ന് പൂർത്തിയാക്കാൻ ഉപകരിക്കുമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. കുറ്റമറ്റ രീതിയിൽ പെട്ടെന്ന് റോഡ് പണികൾ പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുമെന്നും എം.എൽ.എ പാറക്കൽ അബ്ദുല്ല അറിയിച്ചു.

Read: കാപ്പാട് തീരത്ത് സുനാമി മോക്ഡ്രിൽ: അപായ സൈറൺ മുഴങ്ങിയതോടെ ജാഗ്രതയിൽ ചേമഞ്ചേരി തീരദേശം

Read: കേരള തീരത്ത് കള്ളക്കടൽ റെഡ് അലർട്ട്; വടകര അടക്കമുള്ള തീരമേഖലയിൽ ഇന്ന് രാത്രി സൈറൺ മുഴങ്ങും


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *