മുയ്തായി സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി കുറ്റ്യാടിക്കാർ

കുറ്റ്യാടി ► മുയ്തായി സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളായ കാർത്തിക് വിനയിനും ബി.എസ്. സാധികയ്ക്കും അഭിമാനകരമായ നേട്ടം. അണ്ടർ 54, 63 കിലോഗ്രാം വിഭാഗങ്ങളിലാണ് ഇരുവരും സ്വർണം നേടിയത്.

Breaking: ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ച് എയർടെൽ; 299-ന്‍റെ പ്ലാൻ ഇനിയില്ല

നരിക്കൂട്ടുംചാൽ സ്വദേശിയും ഡ്രൈവറുമായ വിനയന്‍റെയും സുശീലയുടെയും മകനാണ് വിനയ് കാർത്തിക്. കൂളങ്ങരത്താഴ സ്വദേശിയും ഡ്രൈവറുമായ തെക്കേതത്തിൽ ബൈജുവിന്‍റെയും സജിനയുടെയും മകളാണ് സാധിക.

Read : ഇനി എസ്.ഐമാർ ഭരിക്കും: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നു മുതൽ വൻ അഴിച്ചുപണി!

and കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾക്ക് 20 ലക്ഷം രൂപ വീതം പാരിതോഷികം

സ്വർണമെഡൽ നേട്ടത്തിനർഹരായ വിദ്യാർഥികളെ ഷാഫി പറമ്പിൽ എം.പി., എം.എൽ.എ.മാരായ പാറക്കൽ അബ്ദുള്ള, കെ.എം. അഭിജിത്ത്, കുറ്റ്യാടി കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി.കെ. മോഹൻദാസ്, യു.വി. ബിന്ദു തുടങ്ങിയവർ അഭിനന്ദിച്ചു.

കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന അനുമോദന പരിപാടിയിൽ പാറക്കൽ അബ്ദുള്ള ഇരുവർക്കും ഉപഹാരം കൈമാറി.

Read more on : എൽ.പി.ജി സബ്‌സിഡി മുടങ്ങുമോ?;ഓഗസ്റ്റ് 16-ന് മുൻപ് ഇ-കെ.വൈ.സി (e-KYC) പൂർത്തിയാക്കൂ


In brief: Two Kuttyadi Govt. Higher Secondary School students, Karthik Vinay and B.S. Sadhika, won gold medals in the Under-54 kg and Under-63 kg categories respectively at the Muaythai South Indian Championship. They were felicitated at the school by Vadakara MP Shafi Parambil, MLAs Parakkal Abdulla and K.M. Abhijith, and Kuttyadi and Kavilumpara panchayat presidents T.K. Mohandas and U.V. Bindu.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *