മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം നടത്തുന്ന സമരാഭാസങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ദുരഭിമാനം ജനങ്ങൾ തിരിച്ചറിയണമെന്ന് പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ 25 വർഷത്തിലേറെയായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പഞ്ചായത്തിലെ ലൈബ്രറികളിൽ സിപിഎമ്മിന്റെ പാർട്ടി പത്രമായ ‘ദേശാഭിമാനി’ മാത്രം വിതരണം ചെയ്തുപോന്നത്. തങ്ങളുടെ പാർട്ടി പത്രം ജനങ്ങളെ വായിപ്പിക്കാനായി പ്രതിവർഷം ഒന്നര ലക്ഷത്തോളം രൂപയാണ് മുൻ ഇടതുപക്ഷ ഭരണസമിതികൾ ചെലവഴിച്ചത്. കാൽ നൂറ്റാണ്ടിലെ കണക്കെയുത്താൽ 37 ലക്ഷത്തിലധികം രൂപയുടെ പൊതുപണമാണ് ഈ ഇനത്തിൽ ധൂർത്തടിച്ചത്.
എന്നാൽ, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വീക്ഷണം, ചന്ദ്രിക, ജന്മഭൂമി, ദേശാഭിമാനി തുടങ്ങിയ രാഷ്ട്രീയ പാർട്ടി പത്രങ്ങൾ വിതരണം ചെയ്യേണ്ടതില്ലെന്ന കൃത്യമായ ജനപക്ഷ നിലപാടാണ് നിലവിലെ ഭരണസമിതി കൈക്കൊണ്ടത്. പാർട്ടി പത്രങ്ങൾക്ക് പകരം നിഷ്പക്ഷമായ പൊതുപത്രങ്ങളായ മാതൃഭൂമിയും മനോരമയും ലൈബ്രറികളിൽ നൽകിയാൽ മതിയെന്ന് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
ഭരണസമിതിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ദേശാഭിമാനിക്ക് പകരം മറ്റ് മുന്നണി പത്രങ്ങൾ നൽകാൻ തീരുമാനിക്കാമായിരുന്നു. എന്നാൽ ഒരു പാർട്ടിയുടെയും ആശയങ്ങൾ പ്രചരിപ്പിക്കാൻ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കരുത് എന്ന വ്യക്തമായ രാഷ്ട്രീയ ശുദ്ധി മുൻനിർത്തിയാണ് ഗ്രാമപഞ്ചായത്ത് ഈ തീരുമാനമെടുത്തത്.
vadakara-purameri-arayampathu-kovilakam-daily-pookalam-80-years
വർഷാവർഷം പാർട്ടി പത്രത്തിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയിരുന്ന ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതിന്റെ അസ്വസ്ഥത ഭരണസമിതിക്ക് മേൽ കുതിരകയറി തീർക്കാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply