MeHealth ആപ്പ് ഡൗൺലോഡ്, ലോഗിൻ, ഉപയോഗിക്കുന്ന വിധം (eHealth Kerala)

MeHealth ആപ്പ് ഡൗൺലോഡ്, ലോഗിൻ, ഉപയോഗിക്കുന്ന വിധം (eHealth Kerala)

എല്ലാ തവണയും വെബ്സൈറ്റ് തുറക്കുന്നതിന് പകരം ഫോണിൽ നിന്ന് തന്നെ OP ടിക്കറ്റ് ബുക്ക് ചെയ്യാനും ആരോഗ്യ വിവരങ്ങൾ കാണാനും eHealth Kerala യുടെ ഔദ്യോഗിക ആപ്പായ MeHealth (M-eHealth എന്നും അറിയപ്പെടുന്നു) ഉപയോഗിക്കാം. ഡൗൺലോഡ് ചെയ്യുന്നത് മുതൽ ഉപയോഗിക്കുന്ന വിധം വരെ താഴെ.

OP ടിക്കറ്റും ആരോഗ്യ വിവരങ്ങളും ആപ്പിൽ

  • UHID നമ്പറോ ആധാർ നമ്പറോ ഉപയോഗിച്ച് OP ടിക്കറ്റ് ബുക്ക് ചെയ്യാം
  • തിരഞ്ഞെടുത്ത ദിവസം ഡോക്ടർ ലഭ്യമാണോ എന്ന് മുൻകൂട്ടി ചെക്ക് ചെയ്യാം
  • മെഡിക്കൽ ഹിസ്റ്ററി, ലാബ് ടെസ്റ്റ് റിസൾട്ട്, പഴയ prescriptions എന്നിവ കാണാം
  • OP ടിക്കറ്റ് ചാർജ് ബുക്കിംഗ് സമയത്ത് തന്നെ ഓൺലൈനായി പേ ചെയ്യാം
  • ഹോസ്പിറ്റലിൽ നേരിട്ട് ചെന്നാലും, റിസപ്ഷനിൽ ക്യൂ നിൽക്കാതെ QR കോഡ് സ്കാൻ ചെയ്ത് ടോക്കൺ എടുക്കാം

അടുത്തുള്ള ഹോസ്പിറ്റലും സേവനങ്ങളും കണ്ടെത്താം (Nearby Service)

ഇത് അധികമാർക്കും അറിയാത്ത, എന്നാൽ വളരെ ഉപകാരപ്രദമായ ഫീച്ചറാണ്:

  • 10 കിലോമീറ്റർ പരിധിയിൽ അടുത്തുള്ള ഹോസ്പിറ്റലുകൾ കണ്ടെത്താം, ദൂരം സഹിതം (Find Institution)
  • കാർഡിയോളജി, സർജറി പോലുള്ള സ്പെഷ്യാലിറ്റി അനുസരിച്ച് ഏത് ഹോസ്പിറ്റലിൽ ആ സേവനം ഉണ്ടെന്ന് കണ്ടെത്താം (Find Speciality)
  • ആംബുലൻസ്, ബ്ലഡ് ബാങ്ക്, ലാബ് (നിരക്കുകൾ സഹിതം), പേ വാർഡ്, റേഡിയോളജി, ഫാർമസി എന്നിവയുടെ വിവരം (Find Services)
  • അടുത്തുള്ള PHC, ജനകീയ ആരോഗ്യ കേന്ദ്രം (JAK), സർക്കാർ ഹോമിയോ ഹോസ്പിറ്റൽ, ചാരിറ്റബിൾ ഫാർമസി എന്നിവ കണ്ടെത്താം (Find JAK)

കോഴിക്കോട് ജില്ലയിലെ eHealth ഹോസ്പിറ്റലുകളുടെ താലൂക്ക് തിരിച്ചുള്ള ലിസ്റ്റ് ഞങ്ങളുടെ വെബ്സൈറ്റിലും കാണാം: കോഴിക്കോട് ജില്ലയിലെ eHealth ആശുപത്രി ലിസ്റ്റ്.

ഡൗൺലോഡ് ചെയ്യുന്ന വിധം

Google Play Store ൽ “MeHealth” എന്ന് സെർച്ച് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.

ശ്രദ്ധിക്കുക: ഈ ആപ്പ് നിലവിൽ Android ന് മാത്രമേ ലഭ്യമായുള്ളൂ.

iPhone (iOS) ഉപയോക്താക്കൾക്ക് ഇപ്പോൾ ആപ്പ് ലഭ്യമല്ല — അവർ ehealth.kerala.gov.in വെബ്സൈറ്റ് ഫോണിലെ ബ്രൗസറിൽ തന്നെ ഉപയോഗിക്കണം.

ലോഗിൻ ചെയ്യുന്ന വിധം

ആപ്പ് തുറന്നാൽ മൊബൈൽ നമ്പറും OTP യും ഉപയോഗിച്ചാണ് സാധാരണ ലോഗിൻ ചെയ്യുന്നത്. OP ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പോലുള്ള കാര്യങ്ങൾക്ക് UHID നമ്പർ വേണ്ടിവരും — ഇത് വെബ്സൈറ്റിലേതിന് സമാനമായ UHID തന്നെയാണ്.

UHID നമ്പറോ പാസ്‌വേഡോ ഇല്ലെങ്കിൽ, ആദ്യം Login സഹായം പേജ് കാണുക.

⚠️ ജാഗ്രത — ഇത് ഒറിജിനൽ ആപ്പ് ആണോ എന്ന് എങ്ങനെ ഉറപ്പാക്കാം

Play Store ൽ സമാനമായ പേരുള്ള വ്യാജ ആപ്പുകൾ വരാൻ സാധ്യതയുണ്ട്. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഇത് ഉറപ്പാക്കുക:

  • ആപ്പിന്‍റെ publisher / developer ആയി കാണിക്കുന്നത് “eHealth Project Management Unit” (വിലാസം: General Hospital Junction, Vanchiyoor, Thiruvananthapuram) ആയിരിക്കണം link : https://play.google.com/store/apps/dev?id=5811378715434152929
  • പാസ്‌വേഡ്, ആധാർ നമ്പർ, OTP എന്നിവ ആപ്പിനകത്ത് നൽകുമ്പോൾ അത് ehealth.kerala.gov.in സംവിധാനവുമായി ബന്ധപ്പെട്ടതാണെന്ന് ഉറപ്പാക്കുക

OP ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതി മുഴുവനായി അറിയാൻ: വീട്ടിലിരുന്ന് ഓൺലൈനായി ഒ.പി ടിക്കറ്റ് എടുക്കാനുള്ള EHealth Kerala ഗൈഡ് ഇവിടെ വായിക്കാം. എന്തെങ്കിലും സഹായം വേണമെങ്കിൽ eHealth Kerala കസ്റ്റമർ കെയർ പേജ് കാണുക.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *