mahe flower agriculture

വനിതാ കൂട്ടായ്മകളിൽ പൂക്കാലം; ന്യൂമാഹിയിൽ പുഷ്പകൃഷിയുടെ വിളവെടുപ്പ് തുടങ്ങി

ന്യൂമാഹി: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ ഗ്രൂപ്പുകൾ ഏറ്റെടുത്ത പുഷ്പകൃഷിയുടെ വിളവെടുപ്പ് ന്യൂമാഹിയിൽ തുടങ്ങി. ന്യൂമാഹി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, സി.ഡി.എസ്. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുഷ്പകൃഷി പദ്ധതി നടപ്പാക്കിയത്.

ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.കെ. സെയ്തുവിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എം.ഒ. അങ്കിത സ്വാഗതം പറഞ്ഞു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. റീജ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ. ഷർമിരാജ്, സി.ഡി.എസ്. ചെയർപേഴ്സൺ സി.എച്ച്. പ്രിയ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

 ഒ.പി ടിക്കറ്റ് എടുക്കേണ്ട വിധം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

In brief: Women’s self-help groups under Thalassery Block Panchayat’s 2026–27 annual plan began harvesting their flower cultivation project in Neyyamahi, launched jointly by the Neyyamahi Grama Panchayat, Krishi Bhavan, and CDS. Panchayat President Arjun Pavithran inaugurated the harvest; panchayat and block-level officials and Kudumbashree members attended.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *