liquor brands

Record: ഓണക്കാല മദ്യവിൽപ്പനയിൽ വൻ കുതിപ്പ്; 771.29 കോടിയുടെ വിൽപ്പനയുമായി ബെവ്‌കോ

ഓണക്കാല മദ്യവിൽപ്പനയിൽ Record ; 771.29 കോടിയുടെ വിൽപ്പനയുമായി Kerala Beverages (Bevco). ഓണക്കാല വിൽപ്പനയിൽ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിഞ്ഞത് (updated 12:00 pm Aug 27)

തിരുവനന്തപുരം: പതിവ് പോലെ ഈ ഓണക്കാലത്തും കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ (ബെവ്‌കോ) മദ്യവിൽപ്പനയിൽ വൻ വർധന. എട്ട് ദിവസം നീണ്ട ഓണക്കാല വിൽപ്പനയിൽ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 694.96 കോടി രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് ഇത്തവണ 77 കോടി രൂപയുടെ വർധനയാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.

ഉത്രാടം നാളിൽ മാത്രം 126.31 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. തിരുവോണ ദിനത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ അടച്ചിട്ടിരുന്നു.

ഓണക്കാലത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ വർധനയുണ്ടായതായി എക്സൈസ് വകുപ്പ് അധികൃതർ അറിയിച്ചു. എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഓഗസ്റ്റ് 21 മുതൽ 23 വരെയുള്ള മൂന്ന് ദിവസങ്ങളിൽ 279.12 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഇതേ മൂന്ന് ദിവസങ്ങളിൽ 250.96 കോടി രൂപയുടെ വിൽപ്പനയാണ് ഉണ്ടായിരുന്നത്.

bevco-onam-holiday-2026-kozhikode-employee-bonus

ബിയർ വിൽപ്പനയിൽ 29.2% വർധന

മഴക്കുറവ് അനുഭവപ്പെടുന്ന സംസ്ഥാനത്ത് ഇത്തവണ ബിയർ വിൽപ്പനയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ ഓഗസ്റ്റ് 23 വരെയുള്ള കാലയളവിൽ ഏകദേശം 49.15 ലക്ഷം കേസ് ബിയറാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 29.2% വർധനയാണ് കാണിക്കുന്നതെന്ന് ബെവ്‌കോ കണക്കുകൾ വ്യക്തമാക്കുന്നു.

ബിയറും ഐഎംഎഫ്എല്ലും (IMFL) ചേർന്നാണ് കേരളത്തിലെ മൊത്തം മദ്യവിൽപ്പനയുടെ സിംഹഭാഗവും കൈയാളുന്നത്. കഴിഞ്ഞ വർഷം മൊത്തം വിൽപ്പനയിൽ ബിയറിന്റെ വിഹിതം 29.15% ആയിരുന്നെങ്കിൽ, ഈ വർഷം അത് 32.66% ആയി ഉയർന്നു.

Onam week Bevco sales

തിരുവനന്തപുരം: ഓണ വിപണിയിൽ വൻ റെക്കോർഡിട്ട് സംസ്ഥാനത്തെ മദ്യവിൽപന. കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം 512.11 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 460.8 കോടി രൂപയുടെ വിൽപന നടന്ന സ്ഥാനത്താണിത്. ഒറ്റയടിക്ക് 52 കോടിയോളം രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

തിരുവോണത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ വിൽപന ഇനിയും പുതിയ ഉയരങ്ങളിലെത്തുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ.

ഓണം ബെവ്കോ അവധി ദിവസങ്ങൾ

Beverage/Bar Onam news is given below

#slug-kozhikode1

പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:

  • ഏറ്റവും ഉയർന്ന വിൽപന: കഴിഞ്ഞ ശനിയാഴ്ച മാത്രം വിറ്റത് 102.88 കോടിയുടെ മദ്യം.
  • മൂന്ന് ദിവസത്തെ കളക്ഷൻ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ബെവ്കോയിലേക്ക് ഒഴുകിയെത്തിയത് 279.12 കോടി രൂപ.

കഴിഞ്ഞ വർഷങ്ങളിൽ ഓണാഘോഷം അവസാനിച്ചപ്പോൾ ബെവ്കോ കൈവരിച്ച മൊത്തം വിറ്റുവരവ് (Final Total Collection) സംബന്ധിച്ച വിവരങ്ങൾ താഴെ നൽകുന്നു:

  • 2023 ഓണം (മൊത്തം കളക്ഷൻ): Uthradam ദിനത്തിലെ റെക്കോർഡ് വിൽപന ഉൾപ്പെടെ ഓണക്കാലത്തെ ആകെ മദ്യവിൽപന 750 കോടി രൂപ കടന്നിരുന്നു. ഇതിൽ ഉത്രാട ദിനത്തിൽ മാത്രം 116 കോടി രൂപയുടെ വിൽപനയാണ് നടന്നത്.
  • 2022 ഓണം (മൊത്തം കളക്ഷൻ): ആകെ 700 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിച്ചുതീർത്തത് (ഉത്രാട ദിനത്തിൽ 117.85 കോടി രൂപ).

കാരണം ലഹരിവേട്ടയോ?

സംസ്ഥാന സർക്കാർ ശക്തമാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ഡ്രൈവിനെ തുടർന്ന് മയക്കുമരുന്നിന്റെ ലഭ്യത കുറഞ്ഞതാണ് മദ്യവിൽപന കുത്തനെ ഉയരാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. രാസലഹരികൾ കിട്ടാതായതോടെ ആളുകൾ വീണ്ടും മദ്യത്തിലേക്ക് തിരിയുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *