ഓപ്പറേഷൻ തൂഫാൻ തലശ്ശേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ തൂഫാൻ: തലശ്ശേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തലശ്ശേരി: ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപം വച്ച് പോലീസിന്റെ നൈറ്റ് പട്രോളിംഗിനിടെ നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. തിരുവങ്ങാട് സ്വദേശി സജീർ.എസ് (32) ആണ് പിടിയിലായത്. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അശ്വിൻ റോയിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീഷ്, ജയശീലൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.

#slug-ozhikode-rural-district-police-office-onam-celebration-merin-joseph

ഓണം പട്രോളിംഗിന്റെ ഭാഗമായി പോലീസ് ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പരിശോധന നടത്തവെയാണ് ഇയാൾ ധരിച്ചിരുന്ന കൈവാച്ചിന്റെ വാച്ച് സ്ട്രാപ്പിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 1.45 ഗ്രാം എം.ഡി.എം.എ കണ്ടെത്തത്. തലശ്ശേരി പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു.

#slug-vadakara-mahi-canal-road-inland-navigation-director-visit

#slug-arjun-ayanki-kapa-in-jail


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *