കൊയിലാണ്ടിയിൽ വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗർഭിണിയായ യുവതി ചികിത്സയിലിരിക്കെ മരണമടഞ്ഞു. പയ്യോളി താരയിൽ വീട്ടിൽ വിരുന്നുകണ്ടി ഷമീമ (28) ആണ് മരണപ്പെട്ടത്. അരിക്കുളം കുരുടിവീട് മുക്കിലെ വാടക വീട്ടിലായിരുന്നു താമസം.
Read : നാദാപുരം റോഡ് എടക്കണ്ടി കുന്ന് പരിസരത്ത് തെരുവുനായ; ഇലക്ട്രീഷ്യൻ ബാലനും മറ്റൊരാൾക്കും കടിയേറ്റു
ഫോൺ വിളികൾക്ക് മറുപടി ലഭിക്കാതെ വന്നപ്പോൾ ഉമ്മ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് മകളെ ബോധരഹിതയായി കണ്ടെത്തിയത്. ഉടനടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒന്നര മാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിൽ മരണം സംഭവിക്കുകയായിരുന്നു.
മരണത്തിന്‍റെ സാഹചര്യങ്ങളിൽ വ്യക്തത തേടി കുടുംബാംഗങ്ങൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി.
Read more പൊലീസ് ‘ഓപ്പറേഷൻ ഗ്രിപ്പ്’ ആരംഭിച്ചു
പരേതനായ സമീറിന്‍റെയും അസ്മയുടെയും മകളാണ് ഷമീമ. ഭർത്താവ് ചവറങ്ങാട്ടുകുന്നുമ്മൽ നവാസ്. മകൾ മിന്നൂസ്, സഹോദരൻ ഷാമിൽ എന്നിവർ ബന്ധുക്കളായുണ്ട്.
Read രമേശൻ പാലേരി അനുസ്മരണം സംഘടിപ്പിച്ചു and എം.ഡി.എം.എ കേസ്: പൊലീസിനെ കണ്ണടച്ച് വിശ്വസിക്കരുത്
English Summary: A pregnant woman, Shameema (28) of Payyoli, died at Kozhikode Medical College Hospital after being found unconscious at her rented home in Arikkulam, Koyilandy വാർത്താ കടപ്പാട്: ദേശാഭിമാനി

Leave a Reply