പാലയാട്ട് നട അണ്ടർ പാസ്സ് സമരം: യൂത്ത് കോൺഗ്രസ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

വടകര: പാലയാട്ട് നടയിലെ അണ്ടർ പാസ്സ് നിർമ്മാണം മണിയൂർ നിവാസികളുടെയും കൂടി അടിയന്തര ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതൃത്വം സമരപ്പന്തൽ സന്ദർശിച്ചു. പ്രദേശത്ത് നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരപ്പന്തലിലെത്തിയ നേതാക്കൾ സമരത്തിന് പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.
മണിയൂർ, പാലയാട് യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാരായ വിഷ്ണു, അതുൽ ബാബു എന്നിവരാണ് സമരപ്പന്തൽ സന്ദർശിച്ചത്.

Read വടകര എടച്ചേരിയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു

Read വടകര എടച്ചേരിയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു

ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും പാലയാട്ട് നടയിൽ അണ്ടർ പാസ്സ് യാഥാർത്ഥ്യമാകുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ വ്യക്തമാക്കി. നാട്ടുകാരുടെ ഈ ന്യായമായ ആവശ്യത്തിന് എല്ലാ പിന്തുണയും നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

Read ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ച് എയർടെൽ; 299-ന്‍റെ പ്ലാൻ ഇനിയില്ല


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *