fake note mahe (1)

പള്ളൂരിൽ പെട്രോൾ പമ്പിൽ വ്യാജനോട്ട് നൽകി ഡീസൽ നിറച്ച് കടന്ന നാലംഗ സംഘം അറസ്റ്റിൽ

മാഹി: പള്ളൂർ ഗ്രാമത്തിൽ പെട്രോൾ പമ്പിലെത്തി വ്യാജനോട്ട് നൽകി ഡീസൽ നിറച്ച് കടന്ന നാലംഗ സംഘത്തെ മാഹി പോലീസ് നാദാപുരത്ത് വെച്ച് അറസ്റ്റ് ചെയ്തു.
വളയം സ്വദേശികളായ സായന്ത് (26), അക്ഷയ് (27), ഷിജിത്ത് (35), തൂണേരി സ്വദേശി രജിത്ത് (31) എന്നിവരെയാണ് മാഹി സി.ഐ. പി. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വീഡിയോ ലിങ്ക് താഴെ കൊടുത്തിരുകുന്നു

Read കൊയിലാണ്ടിയിൽ വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു


കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ഗ്രാമത്തി പെട്രോൾ പമ്പിലെത്തിയ സംഘം ഇന്നോവ കാറിൽ 600 രൂപയുടെ ഡീസൽ നിറച്ച ശേഷം 500 രൂപയുടെ വ്യാജനോട്ടും 100 രൂപയുടെ യഥാർഥ നോട്ടും ചേർത്ത് ജീവനക്കാരന് നൽകുകയായിരുന്നു.
നോട്ടിൽ ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നതിന് പകരം ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തിരക്ക് കുറഞ്ഞ സമയമായതിനാൽ പമ്പിലെ ജീവനക്കാരൻ ലഭിച്ച നോട്ടുകൾ അടുക്കിവെക്കുന്നതിനിടെയാണ് 500 രൂപയുടെ നോട്ട് വ്യാജമാണെന്ന് കണ്ടെത്തിയത്.
തുടർന്ന് ജീവനക്കാർ മാനേജറെ വിവരമറിയിക്കുകയും പമ്പിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ദൃശ്യങ്ങളിൽ നിന്ന് ഇന്നോവ കാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് പമ്പ് മാനേജർ പള്ളൂർ പോലീസിൽ പരാതി നൽകി.
പ്രതികളെ ചോദ്യം ചെയ്തതിൽ, ജോലിസ്ഥലത്ത് നിന്ന് കൂലിയായി ലഭിച്ച 13,000 രൂപയുടെ നോട്ടുകളാണ് കൈവശമുണ്ടായിരുന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞതായി അധികൃതർ അറിയിച്ചു. ടൈൽസ് ജോലിയും ബസ് ജോലിയും ചെയ്യുന്നവരാണ് പ്രതികൾ.
പള്ളൂരിലെ മദ്യശാലയിലും ബേക്കറിയിലും ചൊക്ലിയിലെ മറ്റൊരു പെട്രോൾ പമ്പിലും വ്യാജനോട്ട് നൽകി കബളിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
മാഹി കോടതി നാലുപേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Video courtesy from: https://www.youtube.com/@abnewsonline938

കൊയിലാണ്ടിയിൽ വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു

മൈക്രോസോഫ്റ്റ് വിട്ടു, സ്വപ്നം പിന്തുടർന്നു; വടകര സ്വദേശിയുടെ AI സ്റ്റാർട്ടപ്പ് 15 മാസം കൊണ്ട് 50 കോടിക്ക് അമേരിക്ക സ്വന്തമാക്കി | Kadathanad Times


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *