Tag: Trending

  • കാരക്കാട് പെയിൻ & പാലിയേറ്റീവ് കെയർ: രമേശൻ പാലേരി അനുസ്മരണം നാദാപുരം റോഡിൽ സംഘടിപ്പിച്ചു

    കാരക്കാട് പെയിൻ & പാലിയേറ്റീവ് കെയർ: രമേശൻ പാലേരി അനുസ്മരണം നാദാപുരം റോഡിൽ സംഘടിപ്പിച്ചു

    വാഗ്ഭടാനന്ദ പാർക്കിൽ നടന്ന ചടങ്ങിൽ പ്രമുഖർ അനുസ്മരണപ്രഭാഷണം നടത്തി വടകര: നാദാപുരം റോഡിലെ കാരക്കാട് പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ പാലേരി രമേശൻ അനുസ്മരണം സംഘടിപ്പിച്ചു. വാഗ്ഭടാനന്ദ പാർക്കിൽ നടന്ന ചടങ്ങ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ആർ. ഗോപാലൻ അധ്യക്ഷനായി. Read : അടുത്ത ULCCS Chairman ആര്? missed to read: വടകര സ്വദേശിയുടെ AI സ്റ്റാർട്ടപ്പ് 15 മാസം കൊണ്ട് 50 കോടിക്ക് അമേരിക്ക സ്വന്തമാക്കി നൂറുകണക്കിന് കിടപ്പുരോഗികൾക്ക്…

  • വില്യാപ്പള്ളിയിൽ തെരുവുനായയുടെ പരാക്രമം;ഡ്രൈവർക്ക് കടിയേറ്റു

    വില്യാപ്പള്ളിയിൽ തെരുവുനായയുടെ പരാക്രമം;ഡ്രൈവർക്ക് കടിയേറ്റു

    യാത്രക്കാരനുമായി സംസാരിച്ചുനിൽക്കെ പിന്നിൽ നിന്ന് ആക്രമണം; ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി വടകര: വില്യാപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു. ചേരിപ്പൊയിൽ തുണ്ടിപ്പറമ്പത്ത് അശോകൻ എന്ന ബാബുവിന് (50) ആണ് കടിയേറ്റത്. ഇന്ന് രാവിലെ ടൗണിൽ യാത്രക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കെ പിന്നിൽ നിന്നെത്തിയ നായ കടിച്ച് ഓടുകയായിരുന്നു. കാലിന് പരിക്കേറ്റ അശോകൻ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. Read more like പഴയ നായികമാരുടെ പുതിയ ഭാവം.. തൊണ്ണൂറുകളിലെ നായികമാർ അന്നും ഇന്നും | Kadathanad…

  • ₹2000-ന് മുകളിലുള്ള UPI പേയ്മെന്റിന് ഫീസ് വരുമോ? ബിൽ പാർലമെന്റിൽ; വടകര, കോഴിക്കോട് വ്യാപാരികൾക്ക് എന്ത് സംഭവിക്കും

    ₹2000-ന് മുകളിലുള്ള UPI പേയ്മെന്റിന് ഫീസ് വരുമോ? ബിൽ പാർലമെന്റിൽ; വടകര, കോഴിക്കോട് വ്യാപാരികൾക്ക് എന്ത് സംഭവിക്കും

    Taxation and Other Laws (Amendment) Bill, 2026: നിയമം പാസായാൽ മാത്രമേ ഫീസ് നിലവിൽ വരൂ; ചെറുകിട ഇടപാടുകൾക്ക് ബാധകമല്ലെന്ന് സൂചന ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ UPI-യിൽ വലിയ മാറ്റത്തിന് വഴിതുറക്കുന്ന നിയമഭേദഗതി കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച Taxation and Other Laws (Amendment) Bill, 2026, Payment and Settlement Systems Act, 2007-ൽ ഭേദഗതി വരുത്തി, ചില ഉയർന്ന മൂല്യമുള്ള UPI…

  • ദേശീയപാത 66: അഴിയൂർ-വെങ്ങളം റീച്ചിലെ വീഴ്ചയ്‌ക്കെതിരെ കർശന നടപടി; അദാനി ഗ്രൂപ്പിന് ഗഡ്കരിയുടെ അന്ത്യശാസനം

    ദേശീയപാത 66: അഴിയൂർ-വെങ്ങളം റീച്ചിലെ വീഴ്ചയ്‌ക്കെതിരെ കർശന നടപടി; അദാനി ഗ്രൂപ്പിന് ഗഡ്കരിയുടെ അന്ത്യശാസനം

    കരാർ ടെർമിനേറ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്; ഷാഫി പറമ്പിൽ എം.പിയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്ര നടപടി ന്യൂഡൽഹി/വടകര: ദേശീയപാത 66-ൽ അഴിയൂർ-വെങ്ങളം റീച്ചിലെ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനും വടകരയിലെ യാത്രാദുരിതത്തിനും എതിരെ കേന്ദ്രം കർശന നടപടിയിലേക്ക്. നിർമ്മാണക്കമ്പനിയായ അദാനി ഗ്രൂപ്പിന് താക്കീത് നൽകാനും, വീഴ്ച തുടർന്നാൽ കരാർ ടെർമിനേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എൻ.എച്ച്.എ.ഐ അംഗങ്ങൾക്കും ചെയർമാനും നിർദ്ദേശം നൽകി. വടകര എം.പി ഷാഫി പറമ്പിൽ ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രിയെ…

  • മൈക്രോസോഫ്റ്റ് വിട്ടു, സ്വപ്നം പിന്തുടർന്നു; വടകര സ്വദേശിയുടെ AI സ്റ്റാർട്ടപ്പ് 15 മാസം കൊണ്ട് 50 കോടിക്ക് അമേരിക്ക സ്വന്തമാക്കി

    മൈക്രോസോഫ്റ്റ് വിട്ടു, സ്വപ്നം പിന്തുടർന്നു; വടകര സ്വദേശിയുടെ AI സ്റ്റാർട്ടപ്പ് 15 മാസം കൊണ്ട് 50 കോടിക്ക് അമേരിക്ക സ്വന്തമാക്കി

    വടകര/ഓർക്കാട്ടേരി: ആഗോള സാങ്കേതികവിദ്യ രംഗത്ത് വീണ്ടും ഒരു മലയാളി തിളക്കം. വടകര ഓർക്കാട്ടേരി സ്വദേശി നിർമൽ നമ്പ്യാർ തുടക്കമിട്ട AI സ്റ്റാർട്ടപ്പിനെ 50 കോടി രൂപയ്ക്ക് ഏറ്റെടുത്ത് അമേരിക്കൻ ഭീമൻ. SuperAGI എന്ന AI സംരംഭത്തിലൂടെ ലോകശ്രദ്ധ നേടിയ നിർമലിന്‍റെ വിജയം ഏവരെയും അതിശയിപ്പിക്കുന്നു. മൈക്രോസോഫ്റ്റിലെ 65 ലക്ഷം രൂപ വാർഷിക വരുമാനമുള്ള സുരക്ഷിത ജോലി ഉപേക്ഷിച്ച് സ്വന്തം സ്വപ്നത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ചപ്പോൾ നിർമൽ നമ്പ്യാർക്ക് മുന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ — നിർമിത ബുദ്ധി…

  • മുഹമ്മദ് അസ്ലമിന് ഭാരത് സേവക് സാമാജിന്റെ അഗീകാരം

    മുഹമ്മദ് അസ്ലമിന് ഭാരത് സേവക് സാമാജിന്റെ അഗീകാരം

    രാജ്യത്ത് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ കണ്ടെത്തി,നാഷണൽ ഡെവലപ്മെൻറ് ഏജൻസിയുടെയും,ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ നൽകുന്ന ഭാരത് സേവക് സമൂഹി ൻ്റെ“ഭാരത് സേവക് അവാർഡ്” മുയിപ്പോത്ത് -മാണിക്കോത്ത്പ്രൊഫസർ മുഹമ്മദ് അസ്ലമിന് ലഭിച്ചിരിക്കുന്നു, നാല് പതിറ്റാണ്ടിൽ കൂടുതൽ അധ്യാപന മേഖലയിൽകഴിവ് തെളിയിച്ചതിനാണ് ഈ അംഗീകാരം അദ്ദേഹത്തെ തേടിയെത്തിയത്, മമ്പാടി എംഇഎസ് കോളേജിലെസേവനത്തിന് ശേഷം പേരാമ്പ്ര ഡിഗ്നിറ്റി കോളേജിന്റെ പ്രിൻസിപ്പലായി കഴിഞ്ഞ 10 വർഷമായി സേവനം ചെയ്തുവരികയാണ് ഇദ്ദേഹം, read ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ്…

  • ഓൾഡ് മോങ്ക്, മാക് ഡോവൽ അടക്കം; കൃത്രിമ ഫ്ലേവര്‍ ചേര്‍ത്ത മദ്യക്കമ്പനികള്‍ക്കെതിരെ FSSAI കര്‍ശന നടപടി

    ഓൾഡ് മോങ്ക്, മാക് ഡോവൽ അടക്കം; കൃത്രിമ ഫ്ലേവര്‍ ചേര്‍ത്ത മദ്യക്കമ്പനികള്‍ക്കെതിരെ FSSAI കര്‍ശന നടപടി

    റം, വിസ്കി ബ്രാന്‍ഡുകളില്‍ ‘റം ഫ്ലേവര്‍’, ‘വിസ്കി ഫ്ലേവര്‍’ ചേര്‍ത്ത് വില്‍പന നടത്തിയെന്ന് കണ്ടെത്തല്‍; ഓൾഡ് മങ്കിന്‍റെ ‘ഏഴു വര്‍ഷം പഴക്കമുള്ള’ അവകാശവാദവും വ്യാജമെന്ന് സ്ഥിരീകരണം രാജ്യത്തെ ഏറ്റവുമധികം വിറ്റഴിയുന്ന റം, വിസ്കി ബ്രാന്‍ഡുകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ FSSAI (Food Safety and Standards Authority of India) ശക്തമായ നടപടിയുമായി രംഗത്ത്. കുടിയന്മാരുടെയും സാധാരണക്കാരുടെയും ഇടയില്‍ ഒരുപോലെ പ്രിയപ്പെട്ട ഓൾഡ് മങ്ക് റമ്മും മക്ഡവല്‍സ് നമ്പര്‍ 1 ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളും കൃത്രിമ ഫ്ലേവറുകള്‍ ചേര്‍ത്ത് ഉപഭോക്താക്കളെ…

  • ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ് അടച്ചു

    ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ് അടച്ചു

    കോഴിക്കോട് നല്ലളത്തു പ്രവർത്തിക്കുന്ന ആസാദ് ഫുഡ്‌സ് നിർമ്മാണ യൂണിറ്റിലെ Processing Area അതീവ വൃത്തിഹീനമായ നിലയിലാണ് കണ്ടെത്തിയത്. ചിലന്തിവല, എലിക്കാഷ്ഠം,ഉടഞ്ഞ ഗ്ലാസ് കുപ്പികൾ, കാലാവധി കഴിഞ്ഞതും പൊടി പിടിച്ചതുമായ കുപ്പികൾ, പൊടി പിടിച്ച കാർഡ്ബോർഡ് ബോക്സുകൾ, കാർട്ടണുകൾ, മാലിന്യ വസ്തുക്കൾ എന്നിവ നിർമ്മാണ മേഖലയിലുടനീളം ചിതറിക്കിടക്കുന്നതായി കണ്ടെത്തി. മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനുള്ള യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. ഉപ്പിലിട്ട മാങ്ങാ സൂക്ഷിക്കുന്ന ടാങ്കുകളിലും പരിസരത്തും എലിക്കാഷ്ഠം , പൊടിപടലങ്ങളും അഴുക്കും കാണപ്പെട്ടു. Synthetic Vinegar സൂക്ഷിച്ചിരുന്ന ടാങ്കുകളും…

  • KEAM 2026: മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധനയ്ക്കും തിരുത്തലിനും അവസരം

    KEAM 2026: മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധനയ്ക്കും തിരുത്തലിനും അവസരം

    തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള അവസരം പ്രവേശന പരീക്ഷാ കമ്മീഷണർ ലഭ്യമാക്കി. ഓഗസ്റ്റ് 10, ഉച്ചയ്ക്ക് 12:00 മണി വരെയാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. എങ്ങനെ പരിശോധിക്കാം? പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in പേജിൽ ലഭ്യമായ ‘KEAM-2026, Candidate Portal’ എന്ന ലിങ്കിൽ, അപേക്ഷാ നമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ വിദ്യാർത്ഥികളുടെ…

  • Verified :കോഴിക്കോട് ജില്ലയിൽ നാളെ (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    Verified :കോഴിക്കോട് ജില്ലയിൽ നാളെ (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും ബാധകം കോഴിക്കോട് ജില്ലയിലെ മലയോര, തീരദേശ മേഖലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ നാളെ (05-08-2026, ബുധൻ) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്‍റുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ലെന്നും കളക്ടറേറ്റ്…