വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി, ആറ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന ‘ഉജ്ജ്വലബാല്യം’ പുരസ്കാരത്തിന് കോഴിക്കോട് ജില്ലയിൽ അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലെ മികവിനാണ് പുരസ്കാരം.
ജില്ലയിൽ നാല് കുട്ടികൾക്കാണ് (രണ്ട് ഭിന്നശേഷി വിഭാഗം ഉൾപ്പെടെ) അവാർഡ് നൽകുക.
Read more: ഓണം മെഗാ ക്വിസ്:108 ചോദ്യങ്ങളും ഉത്തരങ്ങളും Onam 2026 | Kadathanad Times
ഏതൊക്കെ മേഖലകളിൽ
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യസംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം — ഈ വിഭാഗങ്ങളിലാണ് അപേക്ഷിക്കാൻ കഴിയുക.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷയോടൊപ്പം കഴിവ് തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ച സർട്ടിഫിക്കറ്റുകൾ, പത്രക്കുറിപ്പുകൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുണ്ടെങ്കിൽ അതിന്‍റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സി.ഡി/പെൻഡ്രൈവ് എന്നിവയും സമർപ്പിക്കണം.
Read more E-Health Kerala OP ടിക്കറ്റ് ഓൺലൈൻ ബുക്കിംഗ്:സമ്പൂർണ ഗൈഡ് [2026] | Kadathanad Times
അവസാന തീയതി: സെപ്റ്റംബർ 10, വൈകിട്ട് 5 മണിക്ക് മുൻപ്
വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, രണ്ടാം നില, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ പി.ഒ, കോഴിക്കോട് – 673020 (തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കാം)
അപേക്ഷാ ഫോം: wcd.kerala.gov.in അല്ലെങ്കിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ നിന്ന്
ഫോൺ: 0495 2378920
ആർക്കൊക്കെ അപേക്ഷിക്കാൻ കഴിയില്ല
കേന്ദ്ര സർക്കാരിന്‍റെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സപ്ഷണൽ അച്ചീവ്മെന്‍റ് നേടിയ കുട്ടികളെയും, മുൻപ് ഒരു തവണ ഉജ്ജ്വലബാല്യം പുരസ്കാരം നേടിയവരെയും ഇത്തവണ പരിഗണിക്കില്ല.
In brief: Kozhikode district’s Child Protection Unit has invited applications for the ‘Ujjwala Balyam’ award, recognising children aged 6-18 for achievements between January and December 2025 across categories including arts, sports, literature, science, environment, IT, agriculture, and exceptional courage. Four children (including two from the differently-abled category) will be selected district-wide. Applications, with supporting certificates and press clippings, must reach the District Child Protection Officer in Kozhikode by 5 pm on September 10, either by post or in person. Previous Ujjwala Balyam winners and National Child Award recipients are not eligible to reapply.

Leave a Reply