വടകര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ വടകര ഏരിയ സമ്മേളനം ശനിയാഴ്ച (08-08-2026) നടന്നു. പി.പി. രാഘവൻ നഗറിലെ ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്‍റ് സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് കരിപ്പള്ളി രാജൻ അധ്യക്ഷത വഹിച്ചു.
Read more on വില്യാപ്പള്ളിയിൽ തെരുവുനായയുടെ പരാക്രമം;ഡ്രൈവർക്ക് കടിയേറ്റു | Kadathanad Times
ഇതിന് മുന്നോടിയായി, വടകരയിലെ ദേശീയപാത തകർന്ന് ദുരിതപാതയായി മാറിയതിലും ബസ് സർവീസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയത് വടകര പട്ടണത്തെ “ശ്വാസംമുട്ടിച്ച് കൊല്ലുന്നു” എന്നും ചൂണ്ടിക്കാട്ടി വടകര വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 6ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടന്ന മാർച്ചിൽ വടകര പട്ടണത്തിലെ വ്യാപാരികൾ അണിനിരന്നു. “പ്രതിഷേധിക്കുക, പ്രതികരിക്കുക” എന്ന ആഹ്വാനത്തോടെ വടകര RDO ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ, ബസ് സർവീസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയതിലും ദേശീയപാത ദുരിതപാതയാക്കിയതിലുമുള്ള കടുത്ത പ്രതിഷേധമാണ് വ്യാപാരികൾ അറിയിച്ചത്.

ഏരിയ സമ്മേളനത്തിലും ഇതേ വിഷയങ്ങൾ ചർച്ചയായി.
In brief: The Vadakara area conference of the Kerala State Traders and Merchants Association (Vyapari Vyavasayi Samithi) was held on Saturday, August 8, 2026, at Chris Avenue Auditorium, PP Raghavan Nagar. State Joint Secretary P.M. Suguanan inaugurated the meet, with Area President Karippally Rajan presiding. The conference followed an earlier protest march on August 6 in which Vadakara traders marched to the RDO office over the deteriorating national highway and the diversion of bus services to the link road, both of which they say are hurting the town’s business.

Leave a Reply