വടകര: ഓണക്കാലത്തെ പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആശ്വാസമേകുന്നതിനും സാധാരണക്കാർക്ക് ഗുണമേന്മയുള്ള അവശ്യസാധനങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുന്നതിനുമായി സപ്ലൈകോയുടെ വടകര നിയോജക മണ്ഡലം ഓണം ഫെയറിന് തുടക്കമായി. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റിലാണ് ഓണം ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്.
ഓണം ഫെയറിന്റെ ഉദ്ഘാടനവും ആദ്യ വിൽപ്പനയും വടകര മുനിസിപ്പൽ വൈസ് ചെയർമാൻ കെ.എം. ഷൈനി നിർവഹിച്ചു. കൗൺസിലർ ബി. രശ്മി അധ്യക്ഷത വഹിച്ചു.
#slug-vadakara-purameri-arayampathu-kovilakam-daily-pookalam-80-years
പ്രമുഖർ പങ്കെടുത്തു
സപ്ലൈകോ ഡിപ്പോ മാനേജർ ടി.വി. നിജിൻ, രാഷ്ട്രീയ-സാമൂഹിക പ്രതിനിധികളായ സതീശൻ കുരിയാടി, ടി.പി. ഗോപാലൻ, പ്രദീപ് ചോമ്പാല, രവീന്ദ്രൻ അടിയേരി, പറമ്പത്ത് രാജൻ, കെ. പ്രകാശൻ, സൂപ്പർ മാർക്കറ്റ് മാനേജർ സി.കെ. സോന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
റേഷൻ കാർഡുടമകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ
വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ അരി, ധാന്യങ്ങൾ, വെളിച്ചെണ്ണ ഉൾപ്പെടെ 13 സബ്‌സിഡി സാധനങ്ങൾ സപ്ലൈകോ ഓണം ഫെയറിലൂടെ ലഭിക്കും.
ഓണം പ്രമാണിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സബ്‌സിഡി സാധനങ്ങൾ റേഷൻ കാർഡ് ഉപയോഗിച്ച് ഒരുമിച്ച് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്കും ശബരി ഉൽപന്നങ്ങൾക്കും പ്രത്യേക ഡിസ്കൗണ്ടുകളും ഫെയറിൽ ലഭ്യമാകും.
ഓണത്തിരക്കിനിടയിൽ പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ എല്ലാ ദിവസവും രാവിലെ മുതൽ ഫെയർ പ്രവർത്തിക്കും.
Onam related are below
#slug-karnataka-150-ksrtc-buses-kerala-onam-2026
#slug-vadakara-purameri-arayampathu-kovilakam-daily-pookalam-80-years
#slug-supplyco-onam-kits-kozhikode-mega-trade-fair-2026
Read: ഒ.പി ടിക്കറ്റ് എടുക്കേണ്ട വിധം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply