Vadakara strike by youth congress

വടകര യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു

വടകര പഴയ ബസ്റ്റാൻഡിലെ പൊതുശൗചാലയം പൊളിച്ചുനീക്കി; യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു

വടകര: പഴയ ബസ്റ്റാൻഡ് പരിസരത്തെ പൊതുശൗചാലയം യാതൊരു മുൻകരുതലുമില്ലാതെ വടകര നഗരസഭ പൊളിച്ചുനീക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (ചൊവ്വ) വൈകിട്ട് നാലു മണിക്ക് പഴയ ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു.

ബദൽ സംവിധാനമൊന്നും ഒരുക്കാതെയാണ് ശൗചാലയം പൊളിച്ചുനീക്കിയതെന്നും, ഇതുമൂലം മാസങ്ങളായി പൊതുജനം ദുരിതം അനുഭവിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ നിത്യേന എത്തിച്ചേരുന്ന പഴയ ബസ്റ്റാൻഡിൽ നിലവിൽ പേരിനുപോലും ഒരു മൂത്രപ്പുര ഇല്ലെന്നതാണ് സംഘടനയുടെ പ്രധാന ആക്ഷേപം.

നഗരസഭയുടെ ഈ നടപടിക്കെതിരെ ജനരോഷം ശക്തമാണെന്നും, പൊതുശൗചാലയം ഉടനടി പുനഃസ്ഥാപിക്കുക, നഗരസഭയു<br>ടെ അനാസ്ഥ അവസാനിപ്പിക്കുക, ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റി അറിയിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം (പയ്യോളി അങ്ങാടി ഡിവിഷൻ, കോഴിക്കോട്) പിസി ഷിബയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. മുഴുവൻ പ്രവർത്തകരും വൈകിട്ട് നാലു മണിക്ക് പഴയ ബസ്റ്റാൻഡ് പരിസരത്ത് എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *