വളയം കൃഷിഭവന് കീഴിൽ SHM പുഷ്പകൃഷി വ്യാപന പദ്ധതി വിളവെടുപ്പ്

പുഷ്പകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

വളയം കൃഷിഭവനു കീഴിൽ 2026 27 വർഷം സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വഴി നടപ്പിലാക്കിയ പുഷ്പകൃഷി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രീത പി എസ്സിൻ്റെ അധ്യക്ഷതയിൽ തൂന്നേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി പ്രദീഷ് നിർവ്വഹിച്ചു. വനിത കർഷകയായ ശ്രീമതി രസ്‌ന വിജേഷാണ് വളയം ചിറ്റാരിയിൽ തൻ്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കർ സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്കിടയിൽ ചെണ്ടുമല്ലി കൃഷി ചെയ്തത്.

 Read: ഒ.പി ടിക്കറ്റ് എടുക്കേണ്ട വിധം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read: വടകര എടച്ചേരിയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു

ഓണക്കാലം മുന്നിൽ കണ്ട് കൃത്യമായ മുന്നൊരുക്കങ്ങൾ ചെയതതിനാലാണ് കൃത്യസമയത്ത് ഈ വിസ്മയം തീർക്കാൻ കഴിഞ്ഞത്. ഡ്രാഗൺ ഫ്രൂട്ട്, പുഷ്പകൃഷി എന്നിവയ്ക്കെല്ലാം തന്നെ സംസ്ഥാന ഹോർട്ടികൾച്ചർ പദ്ധതി വഴി സബ്സിഡി നൽകി താങ്ങാവാൻ കൃഷി വകുപ്പിനും കഴിഞ്ഞു. വളയം ഗ്രാമപഞായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റുഷി സി സി , കൃഷി ഓഫീസ്സർ അശ്വതി വിജയൻ , CDS ചെയർപേഴ്സൺ ലിജിബ , SHM ഫീൽഡ് അസിസ്റ്റൻ്റ് ജൂഷി ഇ സി എന്നിവർ ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.

Onam related

  1. ഓണത്തിന് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 KSRTC ബസ് സർവീസുകൾ
  2. എന്നും ഓണം, എന്നും പൂക്കളം, വടകര ഈ കുടുംബം കാത്തുസൂക്ഷിക്കുന്നത് 80 വർഷത്തെ പാരമ്പര്യം
  3. അത്തം മുതൽ തിരുവോണം വരെ കിറ്റുകൾ; കോഴിക്കോട് ബീച്ചിലും ഓണച്ചന്ത സജീവം

Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *