പുതുച്ചേരി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിനിടയിൽ കടുത്ത വെയിലും ഭക്ഷണ ലഭ്യതക്കുറവും മൂലം പത്തിലധികം പോലീസ് ഉദ്യോഗസ്ഥർ ബോധരഹിതരായി വീണു.
Read എടക്കണ്ടി കുന്ന് പരിസരത്ത് തെരുവുനായ ശല്യം
Read എൽഐസിയുടെ ലാഭവിഹിതം 12,207 കോടിയായി ഉയർന്നു; കേന്ദ്രത്തിന് കൈമാറി
പുതുച്ചേരി ഗോരിമേട് ഗ്രൗണ്ടിൽ നടന്ന ഈ സംഭവത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയത് പോലീസ് വകുപ്പിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.
Read റെയിൽവേ 1.93 ലക്ഷം കോടി രൂപയുടെ കടം തിരിച്ചടച്ചു;കണക്കുകൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി
പുതുച്ചേരി പോലീസിനുള്ള രാഷ്ട്രപതിയുടെ വർണ്ണ പതാക അംഗീകാര ചടങ്ങ് ഇന്നലെ രാവിലെ 8.30-നാണ് ഗോരിമേട് ഗ്രൗണ്ടിൽ നടന്നത്. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുകയും, പുതുച്ചേരി പോലീസ് വകുപ്പിനുള്ള വർണ്ണ പതാക അംഗീകാരം സമ്മാനിക്കുകയും ചെയ്തു. പോലീസ് വകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ പരേഡും സാഹസിക പ്രകടനങ്ങളും ചടങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നു.
പരിപാടിക്കായി രാവിലെ 5 മണിക്കാണ് പോലീസുകാരെ വിളിച്ചത്. മന്ത്രി അമിത് ഷാ പരേഡ് സ്വീകരിച്ചശേഷം പൊലീസുകാർ വെയിലത്ത് നിരനിരയായി നിൽക്കേണ്ടി വന്നു. രാവിലെ 8 മണി മുതൽ വെയിലിന്റെ ചൂട് വർദ്ധിക്കുകയും, രാവിലെ മുതൽ അവർ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തതിനാൽ പത്തിലധികം പോലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് തുടർച്ചയായി ബോധംകെട്ടു വീഴുകയായിരുന്നു.
തുടർന്ന് സഹ പൊലീസുകാർ അവരെ ചിലരെ ചുമന്നും, സ്ട്രെച്ചറുകളിലും വേദിക്ക് പുറത്തേക്ക് കൊണ്ടുപോയി. വിഐപി വേദിയിൽ നിന്ന് കാര്യങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പൊലീസുകാരോട് ബോധംകെട്ടു വീണതിന്റെ കാരണം തിരക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തു.
പുലർച്ചെ 5 മണിക്ക് റീഹേഴ്സലിനായി വിളിച്ചതും കടുത്ത ചൂടുമാണ് ഇവർ ബോധരഹിതരാകാൻ കാരണമെന്ന് പോലീസ് വ്യക്തമാക്കി. ബോധരഹിതരായ പോലീസ് ഉദ്യോഗസ്ഥർക്ക് ഉടൻ തന്നെ പ്രഥമശ്രുശൂഷ നൽകിയതായും അധികൃതർ അറിയിച്ചു.
ഒരു കേന്ദ്രമന്ത്രി പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ പോലീസ് ഉദ്യോഗസ്ഥർ ഒന്നിനുപുറകെ ഒന്നായി കുഴഞ്ഞുവീണ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.
ULCCS പുതിയ ചെയർമാനായി; ചർച്ചകൾക്ക് വിരാമം
Amit sha in podicherry, Mahe is a part of the same

Leave a Reply