Author: Roshan CBE

  • പഴയ നായികമാരുടെ പുതിയ ഭാവം.. തൊണ്ണൂറുകളിലെ നായികമാർ അന്നും ഇന്നും

    പഴയ നായികമാരുടെ പുതിയ ഭാവം.. തൊണ്ണൂറുകളിലെ നായികമാർ അന്നും ഇന്നും

    മലയാള സിനിമയുടെ സുവർണ്ണകാലമായ 90കളിൽ വെള്ളിത്തിരയിൽ തിളങ്ങിനിന്ന നായികമാർ, കാലം മാറിയപ്പോൾ ജീവിതത്തിന്റെ പുതിയ അധ്യായങ്ങളിലേക്ക് കടന്നു. ചിലർ വിവാഹശേഷം വിദേശത്തേക്ക് കുടിയേറി, ചിലർ നൃത്ത അധ്യാപികമാരായി, മറ്റു ചിലർ വർഷങ്ങൾക്കുശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. അന്ന് പ്രേക്ഷകരുടെ മനം കവർന്ന ഈ താരങ്ങൾ ഇന്ന് എവിടെ, എങ്ങനെ ജീവിക്കുന്നു എന്നത് ഏവർക്കും കൗതുകമുള്ള കാര്യമാണ്. പൂജ ബത്ര മോഹൻലാൽ നായകനായ “ചന്ദ്രലേഖ” (1997), മമ്മൂട്ടിക്കൊപ്പം “മേഘം” (1999), ജയറാമിനൊപ്പം “ദൈവത്തിന്റെ മകൻ” (2000) തുടങ്ങിയ ചിത്രങ്ങളിലൂടെ…

  • ഇൻസ്റ്റഗ്രാമിൽ വീണ സന്ദേശം, തൊട്ടുപിന്നാലെ ഞെട്ടിച്ച് എം.എൽ.എ

    ഇൻസ്റ്റഗ്രാമിൽ വീണ സന്ദേശം, തൊട്ടുപിന്നാലെ ഞെട്ടിച്ച് എം.എൽ.എ

    കൊയിലാണ്ടി: യുവാവിന്റെ സന്ദേശത്തിനു പിന്നാലെ ഉടൻ നടപടിയുമായി എം. എൽ. എ. കൊയിലാണ്ടി എം. എൽ. എ. Adv. കെ. പ്രവീൺ കുമാറാണ് ഇപ്രകാരം ജനപ്രീതി നേടിയിരിക്കുന്നത്. കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന്റെ ഇരുവശത്തേയും നടപ്പാതകൾ ചെടികളും വള്ളിപ്പടർപ്പുകളും നിറഞ്ഞു സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. ഇതുമൂലം കൊയിലാണ്ടിയിലെ ജനങ്ങൾക്ക് പാലത്തിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയായിരുന്നു.ഈ അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ട ഒരു യുവാവ് ഇൻസ്‌റ്റാഗ്രാം സന്ദേശത്തിലൂടെ വിവരം എം. എൽ. എ യെ അറിയിക്കുകയായിരുന്നു. പിറ്റേന്നു തന്നെ മറുപടി നൽകിയ എം. എൽ.…

  • വടകര യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു

    വടകര യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു

    വടകര പഴയ ബസ്റ്റാൻഡിലെ പൊതുശൗചാലയം പൊളിച്ചുനീക്കി; യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു വടകര: പഴയ ബസ്റ്റാൻഡ് പരിസരത്തെ പൊതുശൗചാലയം യാതൊരു മുൻകരുതലുമില്ലാതെ വടകര നഗരസഭ പൊളിച്ചുനീക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (ചൊവ്വ) വൈകിട്ട് നാലു മണിക്ക് പഴയ ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു. ബദൽ സംവിധാനമൊന്നും ഒരുക്കാതെയാണ് ശൗചാലയം പൊളിച്ചുനീക്കിയതെന്നും, ഇതുമൂലം മാസങ്ങളായി പൊതുജനം ദുരിതം അനുഭവിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന്…