Author: Roshan CBE
-

പട്ടി പുലിയുടേത് എന്ന് സംശയിക്കുന്ന ജീവിയുടെ കാൽ അടയാളം കണ്ടെത്തി.
കുറ്റ്യാടി : കാവിലും പാറ പഞ്ചായത്തിലെ വണ്ണാത്തിയേറ്റ് ഭാഗത്ത് പട്ടി പുലിയുടേതെന്ന് തോന്നിക്കുന്ന ജീവിയുടെ കാൽ അടയാളം കണ്ടു. വണ്ണാത്തിയേറ്റിലെ ജോർജ്ജ് വേര നാലിൻ്റെ വീട്ട് മുറ്റത്താണ് ഇന്നലെ രാത്രിയിൽ അടയാളം കണ്ടത്. തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗം സോജൻ ആലക്കലിൻ്റെ നേതൃത്വത്തിൽ പരിസരങ്ങളിൽപരിശോധന നടത്തിയെങ്കിലും ജീവിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. തുടർന്ന് വനം വകുപ്പ് അധികാരികളെ അറിയിക്കുകയായിരുന്നു.p= Read: എന്നും ഓണം, എന്നും പൂക്കളം, വടകര ഈ കുടുംബം കാത്തുസൂക്ഷിക്കുന്നത് 80 വർഷത്തെ പാരമ്പര്യം പടം: വണ്ണാത്തിയേറ്റിൽ…
-

വനിതാ കൂട്ടായ്മകളിൽ പൂക്കാലം; ന്യൂമാഹിയിൽ പുഷ്പകൃഷിയുടെ വിളവെടുപ്പ് തുടങ്ങി
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ന്യൂമാഹി വനിതാ ഗ്രൂപ്പുകൾ ഏറ്റെടുത്ത പുഷ്പകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു.
-

എന്നും ഓണം, എന്നും പൂക്കളം, വടകര ഈ കുടുംബം കാത്തുസൂക്ഷിക്കുന്നത് 80 വർഷത്തെ പാരമ്പര്യം
1942 മുതൽ വർഷത്തിൽ 365 ദിവസവും പൂക്കളമൊരുക്കുന്ന വടകര പുറമേരി അരയമ്പത്ത് കോവിലകത്തിന്‍റെ അപൂർവ പാരമ്പര്യം അറിയാം.
-

വടകര എസ്.ഐ സജീവൻ.വി.വിക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
വിശിഷ്ട സേവനത്തിന് 2026-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വടകര സബ് ഇൻസ്പെക്ടർ സജീവൻ.വി.വിക്ക് ലഭിച്ചു. ജീവൻ രക്ഷാ പതക് ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു.
-

വടകര ബ്ലോക്കിൽ കൺസ്യൂമർഫെഡ് സഹകരണ ഓണച്ചന്ത:
വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പ് സൊസൈറ്റിയുടെ സഹകരണ ഓണം വിപണി ഓർക്കാട്ടേരിയിൽ പുറമേരി യുണിറ്റ് ഇൻസ്പെക്ടർ ദിനേശ് തെക്കയിൽ ഉദ്ഘാടനം ചെയ്തു. ഓർക്കാട്ടേരിയിൽ ആഗസ്റ്റ് 17ന് ഓർക്കാട്ടേരി: നിത്യോപയോഗ സാധനങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാക്കുന്ന കൺസ്യൂമർഫെഡ് സഹകരണ ഓണച്ചന്ത വടകര ബ്ലോക്ക് അഗ്രികൾച്ചറിസ്റ്റ് & വർക്കേഴ്‌സ് വെൽഫെയർ കോ-ഓപ്പ് സൊസൈറ്റിയുടെ (VBAWCS) ആഭിമുഖ്യത്തിൽ നടത്തുന്നു. 2026 ആഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ വൈക്കിലശ്ശേരി റോഡ്, ഓർക്കാട്ടേരിയിലാണ് ചന്ത നടക്കുക.
-

അത്തം മുതൽ തിരുവോണം വരെ കിറ്റുകൾ; കോഴിക്കോട് ബീച്ചിലും ഓണച്ചന്ത സജീവം
വടകര, കോഴിക്കോട് മേഖലയിൽ സപ്ലൈകോ ഓണക്കിറ്റുകൾ എവിടെ ലഭിക്കും, വിലയെന്ത്? കോഴിക്കോട് ബീച്ചിലെ മെഗാ ട്രേഡ് ഫെയർ വിവരങ്ങളും അറിയാം.
-

Update:പെരിങ്ങത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാതായി;”ഞാൻ കാശിയിലേക്ക് പോകുന്നു “
പെരിങ്ങത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ (17) കാണാതായതായി പരാതി. രാമവിലാസം ഹൈസ്കൂളിലെ വിദ്യാർഥിയായ ഇയാളെ കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. സംഭവത്തിൽ ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-

ബ്രേക്കിംഗ്: അർജുൻ ആയങ്കിയുടെ സഹോദരൻ അഖിൽ തൃശൂരിൽ പോലീസ് കസ്റ്റഡിയിൽ
പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ സഹോദരൻ അഖിലിനെ തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ: പോലീസ് വ്യാപകമായി തിരയുന്ന അർജുൻ ആയങ്കിയുടെ സഹോദരൻ അഖിലിനെ തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന് സമീപത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ആയങ്കി മുൻപ് ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ തൃശൂർ നഗരപരിധിയിൽ സജീവമായതായി മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ ലഭിച്ചതോടെയാണ് പോലീസ് തിരച്ചിൽ ശക്തമാക്കിയത്. പട്ടൂരായ്ക്കൽ, വടക്കാഞ്ചേരി, വിയ്യൂർ, പൂങ്കുന്നം എന്നിവിടങ്ങളിൽ വാഹന…
-

വില്യാപ്പള്ളിയിൽ തെരുവുനായയുടെ പരാക്രമം;ഡ്രൈവർക്ക് കടിയേറ്റു
യാത്രക്കാരനുമായി സംസാരിച്ചുനിൽക്കെ പിന്നിൽ നിന്ന് ആക്രമണം; ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി വടകര: വില്യാപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു. ചേരിപ്പൊയിൽ തുണ്ടിപ്പറമ്പത്ത് അശോകൻ എന്ന ബാബുവിന് (50) ആണ് കടിയേറ്റത്. ഇന്ന് രാവിലെ ടൗണിൽ യാത്രക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കെ പിന്നിൽ നിന്നെത്തിയ നായ കടിച്ച് ഓടുകയായിരുന്നു. കാലിന് പരിക്കേറ്റ അശോകൻ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. Read more like പഴയ നായികമാരുടെ പുതിയ ഭാവം.. തൊണ്ണൂറുകളിലെ നായികമാർ അന്നും ഇന്നും | Kadathanad…
-

ഓൾഡ് മോങ്ക്, മാക് ഡോവൽ അടക്കം; കൃത്രിമ ഫ്ലേവര്‍ ചേര്‍ത്ത മദ്യക്കമ്പനികള്‍ക്കെതിരെ FSSAI കര്‍ശന നടപടി
റം, വിസ്കി ബ്രാന്‍ഡുകളില്‍ ‘റം ഫ്ലേവര്‍’, ‘വിസ്കി ഫ്ലേവര്‍’ ചേര്‍ത്ത് വില്‍പന നടത്തിയെന്ന് കണ്ടെത്തല്‍; ഓൾഡ് മങ്കിന്‍റെ ‘ഏഴു വര്‍ഷം പഴക്കമുള്ള’ അവകാശവാദവും വ്യാജമെന്ന് സ്ഥിരീകരണം രാജ്യത്തെ ഏറ്റവുമധികം വിറ്റഴിയുന്ന റം, വിസ്കി ബ്രാന്‍ഡുകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ FSSAI (Food Safety and Standards Authority of India) ശക്തമായ നടപടിയുമായി രംഗത്ത്. കുടിയന്മാരുടെയും സാധാരണക്കാരുടെയും ഇടയില്‍ ഒരുപോലെ പ്രിയപ്പെട്ട ഓൾഡ് മങ്ക് റമ്മും മക്ഡവല്‍സ് നമ്പര്‍ 1 ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളും കൃത്രിമ ഫ്ലേവറുകള്‍ ചേര്‍ത്ത് ഉപഭോക്താക്കളെ…