കോഴിക്കോട്ടുകാരുടെ അതിഥിസൽക്കാരം, സൗഹൃദം, അതിലുപരി നാവിൽ കപ്പലോടിക്കുന്ന വിഭവങ്ങൾ—ഇതാ നമ്മുടെ സ്വന്തം കോഴിക്കോടിന്റെ രുചിവൈവിധ്യങ്ങൾ ലോകത്തിന് മുന്നിൽ വീണ്ടും എടുത്തുപറഞ്ഞിരിക്കുകയാണ് ബിബിസി ന്യൂസ് ഇന്ത്യ (BBC News India). “Calicut: A day of food in Kerala’s culinary capital” എന്ന പ്രത്യേക വീഡിയോയിലൂടെയാണ് കോഴിക്കോടൻ ഫുഡ് കൾച്ചറിന് ബിബിസി വലിയൊരു ആദരവ് നൽകിയിരിക്കുന്നത്.
നമ്മുടെ നഗരത്തിന്റെ പാരമ്പര്യവും രുചിപ്പെരുമയും അന്താരാഷ്ട്ര തലത്തിൽ ഇത്രയേറെ മനോഹരമായി അവതരിപ്പിച്ചതിന് ബിബിസി ന്യൂസ് ഇന്ത്യയോട് കോഴിക്കോട്ടുകാരുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി!
രാവിലെ മുതൽ രാത്രി വരെ; കോഴിക്കോടിന്റെ രുചി യാത്ര
vadakara-purameri-arayampathu-kovilakam-daily-pookalam-80-years
വീഡിയോയിൽ കോഴിക്കോട്ടുകാരുടെ ഒരു ദിവസത്തെ പ്രധാന രുചിയിടങ്ങളിലൂടെയാണ് ബിബിസി സഞ്ചരിക്കുന്നത്:
- പ്രഭാതഭക്ഷണം: ചൂട് പൊറോട്ടയ്ക്കും പത്തിരിക്കുമൊപ്പം ബീഫ് കറിയും, കോഴിക്കോട്ടുകാരുടെ മാത്രം സ്വന്തമായ പഴംപൊരിയും ബീഫ് കറിയും ചേർന്ന അപൂർവ്വ കൂട്ടുകെട്ടും.
- ഉച്ചയൂണും പാരഗൺ മാഹാത്മ്യവും: പാരഗൺ റെസ്റ്റോറന്റിലെ പ്രശസ്തമായ ‘ഫിഷ് മാംഗോ കറി’യുടെ പ്രത്യേകതകൾ ഷെഫ് സോമസുന്ദരൻ പങ്കുവെക്കുന്നു.
- ഭാസ്കരൻ ഏട്ടന്റെ മിൽക്ക് സർബത്ത്: ഏതാണ്ട് 70 വർഷത്തെ പാരമ്പര്യമുള്ള ഭാസ്കരൻ ഏട്ടന്റെ കടയിലെ തണുത്ത നന്നാറി മിൽക്ക് സർബത്ത് കുടിക്കാതെ കോഴിക്കോടൻ യാത്ര പൂർണ്ണമാകില്ലല്ലോ!
- ബീച്ചിലെ കല്ലുമ്മക്കായ: വൈകുന്നേരങ്ങളിൽ കോഴിക്കോട് ബീച്ചിലെത്തുന്നവരെ സ്വീകരിക്കുന്ന ചൂടുള്ള കല്ലുമ്മക്കായ നിറച്ചതും കടൽക്കാറ്റും.
- കോഴിക്കോടൻ ബിരിയാണി: ചെറിയ ജീരകശാല അരിയിൽ, കൃത്യമായ അളവിൽ മസാല ചേർത്ത് ദം ചെയ്തെടുക്കുന്ന ലോകപ്രശസ്തമായ കോഴിക്കോടൻ ബിരിയാണിയുടെ മാഹാത്മ്യം.
രുചിയേക്കാൾ വലിയ “സ്നേഹം”
ഈ വീഡിയോയിൽ ഏറ്റവും മനോഹരമായി ചൂണ്ടിക്കാണിക്കുന്നത്, കോഴിക്കോട്ടുകാരുടെ വിഭവങ്ങളിലെ രഹസ്യക്കൂട്ട് അവിടുത്തെ മനുഷ്യരുടെ സ്നേഹവും സൽക്കാരപ്രിയവുമാണെന്നാണ്. വരുന്ന ഏതൊരു അതിഥിയെയും വയറുനിറച്ചും മനസ്സ് നിറച്ചും അയക്കുന്ന ആ നല്ല മനസ്സാണ് കോഴിക്കോടിനെ കേരളത്തിന്റെ ‘ക്യൂലിനറി ക്യാപിറ്റൽ’ (Culinary Capital) ആക്കി മാറ്റുന്നത്.
നമ്മുടെ നാട്ടിലെ ഓരോ കൊച്ചു കൊച്ചു രുചിയിടങ്ങളെയും അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്ന ബിബിസിക്ക് ഒരിക്കൽ കൂടി വലിയ നന്ദി! for more news on and updates follow https://kadathanadtimes.com

Leave a Reply