സായന്തിന്‍റെ ചികിത്സയ്ക്ക് കുനിങ്ങാട് വാർത്ത കൂട്ടായ്മയുടെ കൈത്താങ്ങ്

1,19,800 രൂപ കുടുംബത്തിന് കൈമാറി

സായന്തിന്‍റെ ചികിത്സയ്ക്കായി കുനിങ്ങാട് വാർത്ത വാട്സ്ആപ്പ് കൂട്ടായ്മ മുൻകൈയെടുത്ത് ശേഖരിച്ച 1,19,800 രൂപ കുടുംബത്തിന് കൈമാറി. നാട്ടുകാരുടെ കൂട്ടായ്മയിലൂടെ സമാഹരിച്ച തുക ചെക്കായി കുടുംബാംഗങ്ങൾക്ക് കൈമാറുകയായിരുന്നു.

“നമ്മുടെ ചെറിയ സഹായം ഒരു കുടുംബത്തിന് വലിയ ആശ്വാസമാകട്ടെ” എന്ന സന്ദേശത്തോടെയാണ് കൂട്ടായ്മ ഈ സഹായം പ്രഖ്യാപിച്ചത്. ഈ മഹത്കാര്യത്തിൽ പങ്കാളികളായ എല്ലാവർക്കും കൂട്ടായ്മ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.


In brief: The Kuningad Vartha WhatsApp community handed over ₹1,19,800, collected from local residents, to support Sayanth’s medical treatment.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *