കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഗ്രാമ പഞ്ചായത്തുകൾ വഴി സൗജന്യ വൈഫൈ സംവിധാനമൊരുക്കാൻ ബി.എസ്.എൻ.എൽ

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകൾ വഴി ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യ വൈഫൈ സൗകര്യമെത്തിക്കാൻ ബി.എസ്.എൻ.എല്ലും പ്രാദേശിക ഭരണകൂടങ്ങളും ധാരണയായി. ഗവൺമെന്റ് സബ്സിഡിയോടെ സൗജന്യ വൈഫൈ മോഡവും ഇൻസ്റ്റലേഷനും ലഭ്യമാക്കുന്ന ‘ഭാരത് നെറ്റ് ഉദ്യമി’ (BNU) പദ്ധതിയുടെ ആനുകൂല്യങ്ങളാണ് ഇതുവഴി സാധാരണക്കാരിലേക്ക് എത്തിക്കുക.

കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്യാൻ ഗ്രാമസഭകൾ, വാർഡ് തല സാമൂഹ്യമാധ്യമ കൂട്ടായ്മകൾ, കുടുംബശ്രീ പരിപാടികൾ, ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള മറ്റ് പരിപാടികൾ എന്നിവയിലൂടെ വേദിയൊരുക്കാൻ യോഗം തീരുമാനിച്ചു.

പദ്ധതിയുടെ പ്രത്യേകതകൾ

പദ്ധതി പ്രകാരം 1 ജിബിപിഎസ് വരെ വേഗതയുള്ള അതിവേഗ ഫൈബർ ഇന്‍റർനെറ്റ് കണക്ഷൻ ലഭിക്കും. പ്രതിമാസ വാടക മാത്രം അടച്ചാൽ മതിയാകും. മിതമായ മാസവാടക നിരക്കിൽ ഇന്‍റർനെറ്റിനൊപ്പം സൗജന്യ ലാൻഡ് ഫോൺ സേവനവും ടിവി കണക്ഷനും ലഭിക്കും. ഗ്രാമപഞ്ചായത്തുകളുടെ സമഗ്രവികസനത്തിനും സാധാരണക്കാരുടെ സാമ്പത്തിക ആസൂത്രണത്തിനും ഈ പദ്ധതി സഹായകമാകുമെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ പങ്കെടുത്തവർ

ആയഞ്ചേരിയിലുള്ള പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ ക്യാമ്പ് ഓഫീസിൽ ചേർന്ന യോഗത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തയ്യിൽ ആസ്യ ടീച്ചർ, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദിൻഷ കെ, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അശോകൻ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സവിത മണക്കുനി, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീല ആര്യൻകാവിൽ, ബി.എസ്.എൻ.എൽ കോഴിക്കോട് ഡിജിഎം രാമചന്ദ്രൻ എസ്, എജിഎം, എസ്ഡിഇമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


In brief: BSNL has partnered with gram panchayats in the Kuttiadi assembly constituency to roll out its Bharat Net Udyami (BNU) scheme, offering government-subsidised free WiFi modems and installation to rural households and institutions.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *