Accident death at cliff maharashtra Disclaimer: വാർത്തയ്‌ക്കൊപ്പമുള്ള ചിത്രം കടത്തനാട് ടൈംസിന്റേതല്ല. ചിത്രം @Deadlykalesh എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

ദാരുണാന്ത്യം: മകനെ ആത്മഹത്യയിൽനിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും അമ്മയും മകനും കുന്നിൽനിന്ന് വീണ് മരിച്ചു

മുംബൈ ∙ മഹാരാഷ്ട്രയിൽ കുന്നിൽനിന്നു വീണ് അച്ഛനും അമ്മയും മകനും മരിച്ചു. ആത്മഹത്യാ ഭീഷണി മുഴക്കി കുന്നിന്‍റെ മുകളിൽ കയറിനിന്ന യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം. മകനെ പിടിക്കാൻ ശ്രമിച്ച പിതാവിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും താഴേക്കു വീണു. ഇതു കണ്ടുനിന്ന അമ്മയും നിമിഷങ്ങൾക്കകം വീണു മരിച്ചു.

#slug-vadakara-purameri-arayampathu-kovilakam-daily-pookalam-80-years

സംഭവം ഇങ്ങനെ

ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്ദ കുന്നിലാണ് വെള്ളിയാഴ്ച രാവിലെ സംഭവം. ദേവ്‌ലായ് സ്വദേശിയായ 19 വയസ്സുകാരൻ രാവിലെ പത്തു മണിയോടെ കുന്നിന്‍റെ കുത്തനെയുള്ള ഭാഗത്തു കയറി ആത്മഹത്യാ ഭീഷണി മുഴക്കി. എന്തിനാണ് ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല.

മൂന്നു മണിക്കൂറോളം മാതാപിതാക്കളും നാട്ടുകാരും പൊലീസും ചേർന്ന് യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പിതാവ് കുന്നിന് മുകളിലേക്ക് കയറിച്ചെന്ന് മകനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരുടെയും നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്കു വീണു. ഇതു കണ്ട് പരിഭ്രാന്തയായ അമ്മയും നിമിഷങ്ങൾക്കകം താഴേക്കു വീണു മരിച്ചു.

#cat-kerala3

ദൃക്‌സാക്ഷി പറയുന്നു

മാതാപിതാക്കളും മറ്റുള്ളവരും യുവാവിനെ അനുനയിപ്പിക്കാൻ ആവർത്തിച്ച് ശ്രമിച്ചിരുന്നതായി ദൃക്‌സാക്ഷി സഞ്ജയ് ജാദവ് പറഞ്ഞു. “അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ എല്ലാവരും ശ്രമിച്ചെങ്കിലും കേൾക്കാൻ തയാറായിരുന്നില്ല. അമ്മ ചാടരുതെന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു,” അദ്ദേഹം പറഞ്ഞു.

#cat-kozhikode3


മാനസികസമ്മർദ്ദമോ ആത്മഹത്യാ ചിന്തകളോ അലട്ടുന്നവർക്ക്, അല്ലെങ്കിൽ അത്തരം അവസ്ഥയിലുള്ള ആരെയെങ്കിലും അറിയാവുന്നവർക്ക് ഡിഷ ഹെൽപ്‌ലൈനിൽ ബന്ധപ്പെടാം: 1056 (24 മണിക്കൂറും).


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *