റെയിൽവേ 1.93 ലക്ഷം കോടി രൂപയുടെ കടം തിരിച്ചടച്ചു;കണക്കുകൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങൾക്കിടയിൽ ഇന്ത്യൻ റെയിൽവേ 1.93 ലക്ഷം കോടി രൂപയുടെ കടബാധ്യത തീർത്തതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. ബോറോയിംഗ് ഏജൻസികൾക്കും ധനമന്ത്രാലയത്തിനും നൽകേണ്ട പലിശയും മുതലും ഉൾപ്പെടെയാണ് ഈ തുക റെയിൽവേ അടച്ചുതീർത്തത്.

ksrtc ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി വാട്സപ്പ്

പലിശയിലും മുതലിലുമായി വൻ തുക

2021-22 സാമ്പത്തിക വർഷം മുതൽ ഇതുവരെ പലിശയിനത്തിൽ മാത്രം 93,000 കോടി രൂപയും മുതൽ തിരിച്ചടവായി ഏകദേശം ഒരു ലക്ഷം കോടി രൂപയും റെയിൽവേ നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്ത് ധനമന്ത്രാലയത്തിൽ നിന്ന് സ്വീകരിച്ച 79,000 കോടി രൂപയുടെ പ്രത്യേക വായ്പയും ഇതിൽ ഉൾപ്പെടുന്നു.

വിപണിയിൽ നിന്നുള്ള വായ്പ ഒഴിവാക്കി

കേന്ദ്ര ബജറ്റിൽ നിന്നുള്ള സാമ്പത്തിക സഹായം ഗണ്യമായി ഉയർന്നതോടെ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിപണിയിൽ നിന്ന് പുതിയ വായ്പ എടുക്കുന്നത് റെയിൽവേ പൂർണമായി ഒഴിവാക്കിയിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനും കോച്ചുകളുടെയും എഞ്ചിനുകളുടെയും നിർമാണത്തിനുമായി ബജറ്റ് വിഹിതം കാര്യക്ഷമമായി വിനിയോഗിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക തിരിച്ചടികൾക്കിടയിലും കടബാധ്യതകൾ കൃത്യമായി തീർപ്പാക്കാനും റെയിൽവേയുടെ സാമ്പത്തിക നില സുസ്ഥിരമാക്കാനും സാധിച്ചെന്നാണ് കേന്ദ്രമന്ത്രിയുടെ വിലയിരുത്തൽ.


English Summary: Indian Railways has repaid ₹1.93 lakh crore in debt over the last five financial years, including ₹93,000 crore in interest and nearly ₹1 lakh crore in principal since 2021-22, Railway Minister Ashwini Vaishnaw.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *