ഒട്ടനവധി അന്താരാഷ്ട്ര കായിക താരങ്ങളെ സംഭാവന ചെയ്ത സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) ദേശീയ മികവിന്‍റെ കേന്ദ്രം (NCOE) പദ്ധതികളിലേക്കുള്ള സെലക്ഷൻ ട്രയൽസ് കേരളത്തിലെ വിവിധ ജില്ലകളിൽ നടക്കുന്നു. ഉയരമുള്ള കുട്ടികളെയാണ് പ്രധാനമായും SAI ഈ ട്രയലുകളിലൂടെ കണ്ടെത്തുന്നത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ഈ മേഖലയിലെ ട്രയൽ നടക്കുന്നത്.
യോഗ്യതയും ആനുകൂല്യങ്ങളും
മുൻപരിചയമില്ലാത്തവർക്ക് ഉൾപ്പെടെ എല്ലാവർക്കും സൗജന്യമായി പങ്കെടുക്കാം. ഉന്നത കായിക മികവുള്ളവർക്ക് മിനിമം ഉയരത്തിൽ ഇളവ് ലഭിക്കും. നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിലും SAI NCOE യുടെ മാനദണ്ഡങ്ങൾക്കും അനുസൃതമായി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
ഉയര മാനദണ്ഡം (ജനിച്ച വർഷം അനുസരിച്ച്)
| ജനന വർഷം | പെൺകുട്ടികൾ | ആൺകുട്ടികൾ |
|---|---|---|
| 2014 | 165 സെ.മീ. മുകളിൽ | 176 സെ.മീ. മുകളിൽ |
| 2013 | 167 സെ.മീ. മുകളിൽ | 178 സെ.മീ. മുകളിൽ |
| 2012 | 169 സെ.മീ. മുകളിൽ | 184 സെ.മീ. മുകളിൽ |
| 2011 | 172 സെ.മീ. മുകളിൽ | 186 സെ.മീ. മുകളിൽ |
| 2010/2009 | 174 സെ.മീ. മുകളിൽ | 188 സെ.മീ. മുകളിൽ |
| 2008/2007/2006/2005 | 176 സെ.മീ. മുകളിൽ | 190 സെ.മീ. മുകളിൽ |
ലഭിക്കുന്ന പിന്തുണ
അന്താരാഷ്ട്ര അംഗീകാരമുള്ള expert കോച്ചുകളിൽ നിന്നുള്ള വ്യക്തിഗത പരിശീലനം, സൗജന്യ താമസവും ഭക്ഷണവും, അംഗീകൃത ന്യൂട്രീഷ്യനിസ്റ്റുകൾ, സ്ട്രെങ്ത് & കണ്ടീഷനിങ് expert-മാർ, സ്പോർട്സ് ഫിസിയോതെറാപ്പിസ്റ്റുകൾ, ഡോക്ടർമാർ, മസ്സേഴ്സ് എന്നിവരിൽ നിന്നുള്ള സ്പോർട്സ് ന്യൂട്രീഷൻ & സയൻസ് പിന്തുണ, ദേശീയ & അന്തർദേശീയ മത്സര പരിചയം, വിദ്യാഭ്യാസ സാമ്പത്തിക സഹായം, സൗജന്യ ചികിത്സയും ഇൻഷുറൻസ് പരിരക്ഷയും, സ്പോർട്സ് ഗിയറും ഉപകരണ സഹായവും.
ട്രയൽസ് സമയക്രമവും സ്ഥലവും
| തീയതി | ജില്ല | സമയം | സ്ഥലം |
|---|---|---|---|
| 22.08.2026 | കാസർകോട് | 8:00 AM | രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം |
| 23.08.2026 | വയനാട് | 3:00 PM | ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, മാനന്തവാടി |
| 24.08.2026 | കണ്ണൂർ | 8:00 AM | ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി, പേരാവൂർ |
| 24.08.2026 | കോഴിക്കോട് | 3:00 PM | ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, ബാലുശ്ശേരി |
| 27.08.2026 | കൊല്ലം | 9:00 AM | സായി സെന്‍റർ, എൽ.ബി. സ്റ്റേഡിയം |
| 29.08.2026 | ഇടുക്കി | 8:00 AM | ഗവ. ഹൈസ്കൂൾ, അടിമാലി |
| 29.08.2026 | കോട്ടയം | 3:00 PM | സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ട്, പാലാ |
| 30.08.2026 | ആലപ്പുഴ | 8:00 AM | എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ട്, ആലപ്പുഴ |
ആവശ്യമായ രേഖകൾ
അനുയോജ്യമായ സ്പോർട്സ് വസ്ത്രം ധരിച്ച് എത്തുക. ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, 3 പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവയുടെ ഒറിജിനലും ഫോട്ടോകോപ്പിയും കൈവശം കരുതണം.
ബന്ധപ്പെടേണ്ട നമ്പറുകൾ: +91 81388 03433, +91 90305 76168
ഓർഗനൈസർ: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ സെന്‍റർ ഓഫ് എക്സലൻസ്, ആലപ്പുഴ
ട്രയൽ തീയതി, സ്ഥലം, സമയം എന്നിവ മാറ്റത്തിന് വിധേയമായതിനാൽ പങ്കെടുക്കുന്നതിന് മുൻപ് ഔദ്യോഗിക അറിയിപ്പ് ഉറപ്പുവരുത്തുക.
In brief: The Sports Authority of India (SAI) is holding height-based talent identification trials for its National Centre of Excellence programs across Kerala from August 22–30, 2026, including one at Government Boys High School Ground, Balussery, Kozhikode, on August 24 at 3:00 PM. Selection is free and open to first-timers, offers free coaching, boarding, and sports science support, with minimum-height relaxations for exceptionally talented candidates.

Leave a Reply